എണ്ണപ്പാറയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വന്നിരുന്നു. പൊലീസ് വാഹനം കണ്ട് ഭയന്നോടിയ വിഷ്ണു സമീപത്തുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
20 കോല്‍ ആഴമുള്ള കിണറ്റില്‍ വെള്ളം ഇല്ലാത്തതിനാല്‍ തലയിടിച്ച് വീണതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വിഷ്ണുവിനെ ഓടിക്കൂടിയവരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kerala News, Malayalam News, Kanhangad News, Obituary News, Kasaragod News, Young man died after falling into well.