താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തിയ രശ്മിയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി മേപ്പാടി എസ്‌ഐ സിറാജ് വിപി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രശ്മിയുടെ മരണം ഉറ്റവരെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചു. അമിതമായി അനസ്തേഷ്യ മരുന്ന് അകത്ത് കടന്നതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട് മെഡികല്‍ കോളജില്‍ നിന്ന് എംബിബിഎസില്‍ ഉന്നത വിജയം നേടിയ രശ്മി അന്നത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ 610-ാം റാങ്ക് സ്വന്തമാക്കിയിരുന്നു. മംഗ്‌ളുറു യേനപ്പോയ മെഡികല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദുമ തിരുവക്കോളി സ്വദേശിയായ ഡോ. രോഹിതാണ് രശ്മിയുടെ ഭര്‍ത്താവ്. നാല് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് മക്കളില്ല. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സംഭവത്തെ കുറിച്ച് മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിമംഗലത്തെ ഗോവിന്ദന്‍ - രാധാമണി ദമ്പതികളുടെ മകളാണ് ഡോ. രശ്മി. സഹോദരങ്ങള്‍: സുധി, ജിതിന്‍.
Keywords: Obituary News, Found Dead, Doctor Died, Kerala News, Wayanad News, Kasaragod News, Young female doctor found dead.
< !- START disable copy paste -->