Join Whatsapp Group. Join now!
Aster MIMS 06/06/2023

Elope | കാമുകനൊപ്പം ഒളിച്ചോടി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച യുവ അധ്യാപികയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടി

മൊബൈല്‍ ടവര്‍ ലൊകേഷനില്‍ കുടുങ്ങി Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Chandera News, Elope News
ചന്തേര: (www.kasargodvartha.com) കാമുകനൊപ്പം ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 24 കാരിയെയാണ് മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപികയാണ് യുവതി.
          
Kannur International Airport, Kerala News, Malayalam News, Chandera News, Elope News, Kasaragod News, Missing News, Woman who eloped with boy friend held at airport.

പൊലീസ് പറയുന്നത് ഇങ്ങനെ: 'വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ഥിയുടെ പിതാവ് മരിച്ചിട്ടുണ്ടെന്നും അവിടേക്ക് പോകുന്നുവെന്നും പറഞ്ഞാണ് അധ്യാപിക രാവിലെ ഏഴു മണിക്ക് വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ സെലിന്റെ (Cyber Cell) സഹായത്തോടെ ചന്തേര പൊലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപിക നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുബശിര്‍ എന്ന യുവാവിനൊപ്പം മുങ്ങിയതാണെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് യുവതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കോടതിയില്‍ ഹാജരാക്കി'.
        
Kannur International Airport, Kerala News, Malayalam News, Chandera News, Elope News, Kasaragod News, Missing News, Woman who eloped with boy friend held at airport.

Keywords: Kannur International Airport, Kerala News, Malayalam News, Chandera News, Elope News, Kasaragod News, Missing News, Woman who eloped with boy friend held at airport.
< !- START disable copy paste -->

Post a Comment