Join Whatsapp Group. Join now!
Aster MIMS 06/06/2023

Woman jumped | പൊലീസ് പരിശോധന നടത്തുന്നതിനിടെ ലോഡ്ജില്‍ നിന്ന് താഴേക്ക് ചാടി യുവതി; പരുക്കുകളോടെ ആശുപത്രിയില്‍

'നാല് പുരുഷന്മാര്‍ ഓടിരക്ഷപ്പെട്ടു' Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Police Checking
ചെറുവത്തൂര്‍: (www.kasargodvartha.com) മയക്കുമരുന്ന് വില്‍പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ ലോഡ്ജ് മുറിയില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയെ പരുക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിനെ കണ്ട് നാല് പുരുഷന്മാര്‍ ഓടിരക്ഷപ്പെട്ടതായും പറയുന്നു.
      
Kerala News, Malayalam News, Police Checking, Kasaragod News, Woman jumped down from the lodge: Police investigation started.

ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ലോഡ്ജില്‍ വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. പൊലീസ് പരിധോധനയ്ക്ക് എത്തിയത് കണ്ട് അന്യസംസ്ഥാന സ്വദേശിനിയായ യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താഴെയുണ്ടായിരുന്ന ചില്ലില്‍ തട്ടിയാണ് യുവതിക്ക് പരുക്കേറ്റത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
    
Kerala News, Malayalam News, Police Checking, Kasaragod News, Woman jumped down from the lodge: Police investigation started.

Keywords: Kerala News, Malayalam News, Police Checking, Kasaragod News, Woman jumped down from the lodge: Police investigation started.

Post a Comment