കാഞ്ഞങ്ങാട്: (www.kasargodvartha.com) ട്രെയിന്‍ യാത്രയ്ക്കിടെ യുവ വനിതാഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതിയെ കാഞ്ഞങ്ങാട് നഗരത്തില്‍വെച്ച് പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ കെ വി സനീഷ് (45) ആണ് ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് നഗരത്തിലെ തട്ടുകടയില്‍ വെച്ചാണ് പിടിയിലായത്.
കോട്ടച്ചേരിയിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കാസര്‍കോട് വാര്‍ത്തയിലെയും സായാഹ്ന പത്രങ്ങളിലെയും റിപോര്‍ട് കണ്ട ആളുകള്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നുവെന്ന് റെയില്‍വെ എസ് എച് ഒ രാജ്കുമാര്‍ പറഞ്ഞു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സിഐ കെ പി ഷൈനും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് റെയില്‍വെ പൊലീസിന് കൈമാറി.
ചെന്നൈ- മംഗ്ളൂറു എക്സ്പ്രസില്‍ ചൊവ്വാഴ്ച പുലര്‍ചെയാണ് തലശ്ശേരി സ്വദേശിനിയായ യുവ ഡോക്ടര്‍ ലൈംഗികാതിക്രമത്തിനിരയായത്.
തലശ്ശേരിയില്‍ നിന്ന് ജെനറല്‍ കംപാര്‍ട്മെന്റില്‍ കയറിയ 50 വയസ് പ്രായം തോന്നിക്കുന്ന ആളാണ് തന്നെ ഉപദ്രവിച്ചതെന്ന് വനിതാഡോക്ടര്‍ കാസര്‍കോട് റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ ചിത്രവും യുവതി തന്റെ ഫോണില്‍ പകര്‍ത്തിയിരുന്നു.
പിന്നാലെ കേസെടുത്ത കാസര്‍കോട് റെയില്‍വേ പൊലീസ്, പ്രതിയുടെ ചിത്രം പുറത്ത് വിട്ടിരുന്നു. വനിതാഡോക്ടര്‍ പ്രതികരിച്ചതോടെ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഇറങ്ങി പോകുകയായിരുന്നുവെന്നും പിന്നീട് ബസില്‍ കാഞ്ഞങ്ങാട്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അവിവാഹിതനായ പ്രതി മംഗ്ളൂറിലേക്കാണ് ടികറ്റ് എടുത്തിരുന്നത്. ജോലി തേടി പോകുകയായിരുന്നുവെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. തന്നെ പൊലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയ ഇയാള്‍ രാത്രിയിലെ വണ്ടിക്ക് കാഞ്ഞങ്ങാട്ട് നിന്നും തൃശ്ശൂരിലേക്ക് തിരിച്ചു പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തട്ടുകടയില്‍ ചായ കുടിക്കാനെത്തിയത്.
പ്രതിയെ ബുധനാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു.
Keywords: News, Kerala News, Kasaragod News, Crime News, Arrested, Assault News, Woman Doctor assaulted in train; Accused in police custody.< !- START disable copy paste -->< !- START disable copy paste -->
Arrested | 'യുവ വനിതാഡോക്ടര്‍ക്കുനേരെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കാഞ്ഞങ്ങാട് നഗരത്തിലെ തട്ടുകടയില്‍വെച്ച് പിടികൂടി'; അറസ്റ്റിലായത് തൃശ്ശൂര്‍ സ്വദേശി
അറസ്റ്റ് ചെയ്ത 45 കാരനെ റെയില്‍വെ പൊലീസിന് കൈമാറി
Woman-Doctor, Assaulted-in-Train, Accused, Police-Custody, Thrissur-Native, Kanhangad-News