മംഗ്‌ളൂറില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ഇതുവഴി വന്ന ഒരു വാഹനയാത്രികന്‍ അപകടം കണ്ട് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍മാരായ മഹേഷ് ആചാര്യയും വിട്ടല്‍ദാസും ഉടന്‍ സംഭവസ്ഥലത്തെത്തി ഇരുമ്പ് വേലിക്കിടയില്‍ കുടുങ്ങിയ ഫാത്വിമയുടെ മൃതദേഹം പുറത്തെടുക്കുകയും പരുക്കേറ്റ മൂവരെയും പൊലീസ് വാഹനത്തില്‍ ദേര്‍ളക്കട്ടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഡ്രൈവര്‍ ഉറങ്ങിപോയത് കാരണം വാഹനം നിയന്ത്രണം വിട്ട് വേലിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മംഗളുറു സൗത് ട്രാഫിക് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Accident News, Obituary News, Mangalore News, Manjeshwar News, Woman died, 3 seriously injured as Omni crashes into iron fencing on highway.
< !- START disable copy paste -->