Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | വയോധികയായ മാതാവും മകനും വാടക വീട്ടിൽ മരിച്ച നിലയിൽ

ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം Mangalore News, Obituary News, Udupi News, ദക്ഷിണ കന്നഡ വാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com) ഉഡുപിയിൽ വൃദ്ധ മാതാവിനെയും മകനെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിന്നി മുൽക്കി കണ്ണാർപാടി നഗറിൽ ബ്രഹ്മബൈദർകള എദ്ലിൻ ദെലിശ അമ്മാൻ (83), സെബാസ്റ്റ്യൻ അമിത് അമ്മാൻ (46) എന്നിവരാണ് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മരിച്ചത്.

News, Manglore, National, Obituary, Udupi, Dead Body, Fan, Police, Woman and man found dead at quarters.

മകന്റെ മൃതദേഹം സീലിങ് ഫാനിലും മാതാവിന്റേത് അതേ മുറിയിൽ ജനലിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് കരുതുന്നതായി ഉഡുപി ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ പി എം മഹേഷ് പറഞ്ഞു.

ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം. മരണ കാരണം സൂചിപ്പിക്കുന്ന കുറിപ്പുകൾ കണ്ടെത്തിയില്ല. മൃതദേഹങ്ങൾ അജ്ജർക്കാട് ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Manglore, National, Obituary, Udupi, Dead Body, Fan, Police, Woman and man found dead at quarters.
< !- START disable copy paste -->

Post a Comment