city-gold-ad-for-blogger

Wild Elephant | കാട്ടാന വെടിയേറ്റ് ചെരിഞ്ഞ നിലയിൽ

മടിക്കേരി: (www.kasargodvartha.com) കുടക് ജില്ലയിലെ കുശാൽ നഗർ ബലുഗോഡുവിൽ തോട്ടത്തിൽ കാട്ടാന വെടിയേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 18 വയസ് തോന്നിക്കുന്ന ആനയാണ് കൊല്ലപ്പെട്ടതെന്ന് കുടക് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ ശിവറാം ബാബു പറഞ്ഞു. കാട്ടാനക്ക് വെടിയേറ്റതായി രാത്രി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Wild Elephant | കാട്ടാന വെടിയേറ്റ് ചെരിഞ്ഞ നിലയിൽ

വ്യാഴാഴ്ച ഈ മേഖലയിൽ കാട്ടാനയുടെ അക്രമത്തിൽ പരുക്കേറ്റ് ബോബി (57) എന്നയാൾ മരിച്ചിരുന്നു. സംഭവത്തിൽ വനപാലകർ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർടം പരിശോധനയിൽ ആന ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആനയ്ക്ക് ഒന്നിലധികം വെടിയുണ്ടകൾ ഏറ്റതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. വലത് ചെവിയിൽ തുളച്ചുകയറിയ വെടിയുണ്ട തലച്ചോറിൽ പ്രവേശിച്ചതാണ് മരണകാരണമായതെന്നാണ് നിഗമനം.

Keywords: News, National, Madikeri, Karnataka, Wild Elephant, Dead, Forest Officer, Dead Body, Wild elephant shot dead in Kushalnagar.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia