Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാൾ 24 വർഷത്തിന് ശേഷം അറസ്റ്റിൽ; പിടിയിലായത് കേസ് എഴുതിത്തള്ളാനിരിക്കെ

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു Malayalam News, Kannur News, Taliparamba News, Manjeshwar News, കാസറഗോഡ് വാർത്തകൾ
ഉപ്പള: (www.kasargodvartha.com) വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാൾ 24 വർഷത്തിന് ശേഷം അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉസ്‌മാൻ പൊയക്കര (58) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തളിപ്പറമ്പ് പൊലീസിന് കൈമാറി. തുടർന്ന് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

News, Uppala, Kasaragod, Kerala, Crime, Crime Branch, Police, Custody, Escape, Arrest, Remand, Youth who escaped from police custody arrested after 24 years.

1999 ൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴി നടന്നുപോകുന്ന യുവതിയുടെ മാല പൊട്ടിച്ചെന്ന കേസിലാണ് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇതേതുടർന്ന് ഉസ്‌മാനെതിരെ 136/ 99 ക്രൈം നമ്പറിലായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴത്തെ കണ്ണൂർ അഡീഷണൽ എസ്‌പി യായ പിപി സദാനന്ദൻ ആയിരുന്നു അന്നത്തെ തളിപ്പറമ്പ് എസ്ഐ.

ഉസ്മാനെ പിടികൂടുന്നതിനായി പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയങ്കിലും കണ്ടെത്താനായിരുന്നില്ല. മാറി മാറി വന്ന എസ്ഐമാർ ഉസ്മാന് വേണ്ടി എല്ലാ നിലയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കേസ് എഴുതി തള്ളുന്നതിന് വേണ്ടി ആഭ്യന്തര വകുപ്പിന് ഫയൽ അയക്കുകയും ചെയ്തിരുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഫയൽ പരിശോധനയ്ക്കായി കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

News, Uppala, Kasaragod, Kerala, Crime, Crime Branch, Police, Custody, Escape, Arrest, Remand, Youth who escaped from police custody arrested after 24 years.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടിപി രഞ്ജിത്തിന്റ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ ഒരുമാസത്തോളം നിരീക്ഷണം നടത്തിവരികയായിരുന്നു. അതിനിടെ, ഉസ്‌മാൻ ഉപ്പളയിലെ ഒരു ഹോടെലിൽ പൊറോട്ട മേകറായി ജോലി ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്. കേസ് എഴുതി തള്ളാൻ നടപടി സ്വീകരിച്ചിരിക്കെ പ്രതി അറസ്റ്റിലാവുന്നത് അപൂർവമാണെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

Keywords: News, Uppala, Kasaragod, Kerala, Crime, Crime Branch, Police, Custody, Escape, Arrest, Remand, Youth who escaped from police custody arrested after 24 years.
< !- START disable copy paste -->

Post a Comment