ജില്ലയില്‍ ഇത്തവണ 19,466 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി വിജയിച്ചു, പ്ലസ് വണ്‍, വി എച് എസ് ഇ, പോളിടെക്‌നിക്, ഐ ടി ഐ, കഴിഞ്ഞ വര്‍ഷം അനുവദിച്ച ഒരു താല്‍കാലിക ബാച് അടക്കം ജില്ലയില്‍ ആകെ 15,985 സീറ്റുകളാണുള്ളത്. അര്‍ഹതയുണ്ടായിട്ടും 3,481 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് ജില്ലയില്‍ സീറ്റ് ലഭിക്കില്ല. മതിയായ ബാചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വര്‍ധിപ്പിച്ച് നടത്തുന്ന ശ്രമം പ്രശ്‌നത്തിനുള്ള പരിഹാരമല്ല. 2013 ലെ പ്രൊഫ. പിഒജെ ലബ്ബ കമിറ്റി ശിപാര്‍ശ പ്രകാരം ഒരു ക്ലാസ് മുറിയില്‍ ശരാശരി 40 വിദ്യാര്‍ഥികളാണുണ്ടാവേണ്ടത്.
എന്നാല്‍ സര്‍കാര്‍ 10 സീറ്റ് വര്‍ധിപ്പിച്ച് 50 വിദ്യാര്‍ഥികള്‍ ഉള്‍പെടുന്നതാണ് നിലവില്‍ തന്നെ ഒരു ബാച്. ഇപ്പോള്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായി 30% സീറ്റ് വര്‍ധനവ് വരുത്തുന്നതിലൂടെ 65 മുതല്‍ 70 വരെ വിദ്യാര്‍ഥികള്‍ ഒരു ക്ലാസില്‍ വരും. ഇത് അശാസ്ത്രീയവും വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയുമാണ്. മലബാറില്‍ മാത്രമാണ് ഈ അവസ്ഥ. തെക്കന്‍ കേരളത്തില്‍ 25 മുതല്‍ 30 വിദ്യാര്‍ഥികള്‍ മാത്രമാണ് ഒരു ക്ലാസ് മുറിയിലുള്ളത്. മലബാര്‍ ജില്ലകളിലേക്ക് 150 പുതിയ സ്ഥിരം ബാചുകള്‍ അനുവദിക്കണമെന്നാണ് പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍ കമീഷന്‍ റിപോര്‍ട്.
ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍ സെകന്‍ഡറിയായി ഉയര്‍ത്തണം. നിലവിലുള്ള മുഴുവന്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളുകളിലും സയന്‍സ് ബാചുകള്‍ അനുവദിക്കണം. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ ജീവ ശാസ്ത്രം ഉള്‍പെടെയുള്ള സയന്‍സ് ബാച് ഒരു സ്‌കൂളില്‍ മാത്രമാണുള്ളത്. മഞ്ചേശ്വരത്തെ തീരദേശത്തെ വിദ്യാര്‍ഥികള്‍ സയന്‍സ് പഠിക്കേണ്ട എന്ന് സര്‍കാര്‍ തീരുമാനിച്ചതാണോ എന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കണം. ജില്ല, മണ്ഡലം, പഞ്ചായത് പ്രാദേശിക തലങ്ങളില്‍ വ്യത്യസ്തമായ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വെല്‍ഫെയര്‍ പാര്‍ടിയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സി എ യൂസുഫ് ചെമ്പിരിക്ക, ടി കെ അശ്‌റഫ്, സി എച് ബാലകൃഷ്ണന്‍, ഉമ്മു ഇബാന്‍ എന്നിവര്‍ സംബന്ധിച്ചു.
VIDEO UPLAODING...
Keywords: Kerala News, Malayalam News, Education News, Plus One Admission, Press Meet, Welfare Party and Fraternity Movement, Kasaragod Education News, Welfare Party and Fraternity Movement wants to allocate more batches for Plus One studies in Kasaragod.
< !- START disable copy paste -->