Join Whatsapp Group. Join now!
Aster MIMS 06/06/2023

PM Modi | ആകാശത്ത് 'വെൽക്കം മോദി' എന്നെഴുതി വിനോദ വിമാനം; ഓസ്‌ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വളരെ വ്യത്യസ്തമായ രീതിയിൽ സ്വാഗതം; വീഡിയോ കാണാം

ഇന്ത്യൻ സമൂഹത്തിന്റെ ഉജ്വല സ്വീകരണം PM Modi, Australia, Aircraft, ലോകവാർത്തകൾ

സിഡ്‌നി: (www.kasargodvartha.com) ജപ്പാനും പാപുവ ന്യൂ ഗിനിയയും സന്ദർശിച്ച ശേഷം ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഉജ്വല സ്വീകരണം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ചടങ്ങിന് മുന്നോടിയായി, പ്രധാനമന്ത്രിക്ക് 'വെൽക്കം മോഡി' എന്ന് ഒരു വിനോദ വിമാനത്തിന്റെ വെള്ള വര (Contrails) ഉപയോഗിച്ച് എഴുതി ഊഷ്മളമായ സ്വീകരണം നൽകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

News, World, Video, Prime Minister, Narendra Modi, Australia, India


'ഹായ് മോദി', 'വണക്കം മോദി', 'നമസ്‌തേ മോദി', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾക്കിടയിലാണ് തിങ്കളാഴ്ച സിഡ്‌നിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. മെയ് 24 വരെ ഓസ്‌ട്രേലിയൻ സർക്കാരിന്റെ അതിഥിയായി മോഡി രാജ്യത്തുണ്ടാവും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി മോദി ചർച്ച നടത്തും.



ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് 2016 ലെ സെൻസസ് പ്രകാരം ഓസ്‌ട്രേലിയയിൽ 6,19,164 പേർ ഇന്ത്യൻ വംശജരാണ്. ഇത് ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ 2.8 ശതമാനമാണ്. അവരിൽ 5,92,000 പേർ ഇന്ത്യയിൽ ജനിച്ചവരാണ്. 2014ലാണ് പ്രധാനമന്ത്രി മോദി അവസാനമായി ഓസ്‌ട്രേലിയ സന്ദർശിച്ചത്.

Keywords: News, World, Video, Prime Minister, Narendra Modi, Australia, India, 'Welcome Modi' in Australia Sky Video: Watch Recreational Aircraft Contrails Welcoming Indian Prime Minister in Sydney.

< !- START disable copy paste -->

Post a Comment