Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | മാരകമായ മയക്കുമരുന്ന് കാറില്‍ നിന്ന് പിടികൂടി; വാഹന പരിശോധനയ്ക്കിടെ പിടിയിലായത് ദമ്പതികളടക്കം 4 പേര്‍

'ബെംഗ്‌ളൂറില്‍ നിന്നും കോഴിക്കോട് ഭാഗത്ത് എംഡിഎംഎ വില്‍പനക്കായി കൊണ്ടുപോകുകയായിരുന്നു' Drugs-Seized-Car, MDMA-Seized

സുല്‍ത്താന്‍ബത്തേരി: (www.kasargodvartha.com) വാഹന പരിശോധനയ്ക്കിടെ മാരകമായ മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍. ഫിറോസ് ഖാന്‍ (31), പി കെ യൂസഫലി (26), ഇയാളുടെ ഭാര്യ ആഇശ നിഹാല (22), പി നദീര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി എസ്‌ഐ സിഎം സാബുവും സംഘവും മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

പൊലീസ് പറയുന്നത്: ബെംഗ്‌ളൂറില്‍ നിന്നും കോഴിക്കോട് ഭാഗത്ത് വില്‍പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. കാറിന്റെ മുകള്‍ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വില്‍പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തില്‍ നിന്നും പിടികൂടിയിട്ടുണ്ട്. 

Wayanad, News, Kerala, Arrest, Arrested, Seized, Drugs, Car, Couple, Police, Crime, Custody, MDMA, Vehicle, Wayanad: Drugs seized from car; 4 arrested

എഎസ്‌ഐ കെ ടി മാത്യു, സിപിഒ മാരായ മുരളീധരന്‍, അനില്‍കുമാര്‍, വുമണ്‍ സിപിഒ ഫൗസിയ, സജ്‌ന, ഡ്രൈവര്‍ എസ് സിപിഒ സന്തോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കെ എല്‍ 57 ടി 3475 നമ്പര്‍ കാറും പൊലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Wayanad, News, Kerala, Arrest, Arrested, Seized, Drugs, Car, Couple, Police, Crime, Custody, MDMA, Vehicle, Wayanad: Drugs seized from car; 4 arrested.

Post a Comment