തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറാണ് ചെറുവത്തൂർ കണ്ണാടിപ്പാറയിലെ വി എൻ വേണുഗോപാൽ. 200 മീറ്റർ ഓട്ടം, ലോങ് ജംപ്, 4 x 100 മീറ്റർ റിലേ എന്നിവയിലാണ് സ്വർണം നേടിയത്. കണ്ണൂർ മേഖലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്.
ഇതോടെ ദേശീയ ഫയർ സർവീസ് മീറ്റിലേക്ക് യോഗ്യതയും നേടി. 1986-87 വർഷത്തിൽ നടന്ന സംസ്ഥാന ടെക്നികൽ ഹൈസ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം വ്യക്തിഗത ചാംപ്യൻ കൂടിയായിരുന്നു വേണുഗോപാൽ. 100, 200 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹഡിൽസ് എന്നിവയിലാണ് അന്നു ചാംപ്യനായത്.
Keywords: News, Kasaragod, Gold Medal, Fire Service, Thrikaripur, Sports, VN Venugopal wins hat-trick gold in state fire service meet.
< !- START disable copy paste -->