Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | 'അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി'; യുഎഇയില്‍ ഒരുസംഘം അറസ്റ്റില്‍

ഏഷ്യന്‍ വംശജരായ പ്രതികള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത് UAE News, Sharjah Police, Arrested, Gulf News, ഗള്‍ഫ് വാര്‍ത്തകള്‍
ഷാര്‍ജ: (www.kasargodvartha.com) അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് ചെടികള്‍ നട്ടുവളര്‍ത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സംഘം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. ഏഷ്യന്‍ വംശജരായ പ്രതികള്‍ക്കെതിരെ മയക്കുമരുന്ന് കടത്തുക എന്ന ഉദ്ദേശത്തോടെ കൃഷി ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്നിന്റെ കൃത്യമായ സ്വഭാവം വെളിപ്പെടുത്തിയില്ല, എന്നാല്‍ കഞ്ചാവ് ചെടികള്‍ കാണിക്കുന്ന ഫോട്ടോയാണ് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്.
     
UAE News, Sharjah Police, Arrested, Gulf News, Drugs, Drugs News, Narcotic Plants, UAE: Police arrest suspects growing narcotic plants in residential building.

കെട്ടിടത്തിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്ന ഒരാള്‍, മയക്കുമരുന്ന് അടങ്ങിയ ചെടികളെന്ന് സംശയിക്കുന്ന ചില ചെടികള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സംഘം അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തുകയായിരുന്നു.

'മയക്കുമരുന്ന് കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ സംഘം പിടിച്ചെടുത്തു. പ്രതികള്‍ ഈ ആവശ്യത്തിനായി മാത്രമാണ് അപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്നത്. മയക്കുമരുന്ന് ചെടികള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്', ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

Keywords: UAE News, Sharjah Police, Arrested, Gulf News, Drugs, Drugs News, Narcotic Plants, UAE: Police arrest suspects growing narcotic plants in residential building.
< !- START disable copy paste -->

Post a Comment