സ്പീകർ തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. കർണാടകയിൽ നിന്നുള്ള ആദ്യ മുസ്ലിം സ്പീകറാവും ഖാദർ. മംഗ്ളൂറിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണ എംഎൽഎയായ നിയമ ബിരുദധാരിയായ ഖാദർ 2013-18ൽ മന്ത്രിയായിരുന്നു.
പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫീവര്യനുമായ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് യു ടി ഖാദർ പത്രികാ സമർപണത്തിനെത്തിയത്. സിദ്ധാരാമയ്യ, ഡി കെ ശിവകുമാർ തുടങ്ങിയവരുമായും കുമ്പോൽ തങ്ങൾ സൗഹൃദം പങ്കിട്ടു. തങ്ങളോടൊപ്പമുള്ള ഫോടോ ഡി കെ ശിവകുമാർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കർണാടക വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദിയും സംബന്ധിച്ചു.