Join Whatsapp Group. Join now!
Aster MIMS 22/05/2023

Police Booked | 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ 2 പേര്‍ക്കെതിരെ പോക്‌സോ കേസ്; ആരോപണ വിധേയനായ ജനപ്രതിനിധിയെ പുറത്താക്കി മുസ്ലിം ലീഗ്

പൊലീസ് അന്വേഷണം നടത്തി വരികയാണ് Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, POCSO Act
ആദൂര്‍: (www.kasargodvartha.com) 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ രണ്ടുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് പോക്‌സോ കേസെടുത്തു. വ്യത്യസ്ത പരാതികളിലായാണ് രണ്ടുപേര്‍ക്കതിരെ കേസെടുത്തിരിക്കുന്നത്.
    
Kerala News, Malayalam News, POCSO Act, Kasaragod News, Adhur Police Station, Muliyar News, Crime News, Molestation, Two booked under POCSO Act for assault.

ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിയായ 15 കാരനെ ക്രഷറില്‍ വെച്ച് പീനത്തിരയാക്കിയെന്നാണ് 55 കാരനായ ഒരാള്‍ക്കെതിരെയുള്ള കേസ്. എംഎസ് എന്നയാളാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ആദൂര്‍ ഇന്‍സ്പെക്ടര്‍ എ അനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തയ്‌ശി എന്ന യുവാവിനെതിരെയാണ് മറ്റൊരു കേസെടുത്തിട്ടുള്ളത്.

അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ ജനപ്രതിനിധി കൂടിയായ പാര്‍ടി പഞ്ചായത് പ്രസിഡന്റിനെ പാര്‍ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
       
Kerala News, Malayalam News, POCSO Act, Kasaragod News, Adhur Police Station, Muliyar News, Crime News, Molestation, Two booked under POCSO Act for assault.

അതിനിടെ, എംഡിഎംഎ ഉള്‍പെടെയുള്ള ലഹരി വസ്തുക്കള്‍ നല്‍കി വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ ജനപ്രതിനിധിയും പ്രധാന രാഷ്ട്രീയ കക്ഷിയുടെ പഞ്ചായത് നേതാവുമായ വ്യക്തിക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ മുളിയാര്‍ ലോകല്‍ കമിറ്റി ആവശ്യപ്പെട്ടു. നേതാവിനെ സംരക്ഷിക്കുന്നതിന് പകരം രാജിവെപ്പിക്കുകയാണെന്ന് വേണ്ടതെന്നും കമിറ്റി ആവശ്യപ്പെട്ടു

മുളിയാര്‍ പഞ്ചായതില്‍ കഴിഞ്ഞ കുറച്ചു മാസത്തിനിടയില്‍ നിരവധി പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഒരു വ്യക്തി നിരവധി സ്ത്രീകളെയും വിദ്യാര്‍ഥിനിയെയും പീഡിപ്പിച്ച കേസും സഹകരണ സ്ഥാപന ജീവനക്കാരന്റെ പീഡനത്തിനിരയായി സ്ത്രി ആത്മഹത്യ ചെയ്തത് ഉള്‍പെടെ നിരവധി ആരോപണങ്ങളും നിലനില്‍ക്കുമ്പോള്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാന രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തി.

Keywords: Kerala News, Malayalam News, POCSO Act, Kasaragod News, Adhur Police Station, Muliyar News, Crime News, Molestation, Two booked under POCSO Act for assault.
< !- START disable copy paste -->

Post a Comment