city-gold-ad-for-blogger

Arrested | കാസർകോട്ടേക്ക് നിരോധിത പുകയില ഉത്‌പന്നങ്ങൾ ഒഴുകുന്നു; രണ്ടിടത്ത് ലഹരി വേട്ട; 2 പേർ അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com) ജില്ലയിലേക്ക് നിരോധിത പുകയില ഉത്‌പന്നങ്ങൾ ഒഴുകുന്നു. രണ്ടിടത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. വ്യാഴാഴ്ച വൈകീട്ടോടെ ഡി വൈ എസ് പി പികെ സുധാകരന് ലഭിച്ച വിവരത്തെ തുടർന്ന് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളുമായി ജലീൽ (35) എന്നയാളെ അറസ്റ്റ് ചെയ്തു മണിക്കൂറിന് ശേഷം കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർടേഴ്സിൽ നിന്നും 2330 പാകറ്റ് പുകയില ഉത്പന്നങ്ങളുമായി യുപി സ്വദേശി ജയഗോവിന്ദനെ (55) കാസർകോട് എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലും പിടികൂടി.

Arrested | കാസർകോട്ടേക്ക് നിരോധിത പുകയില ഉത്‌പന്നങ്ങൾ ഒഴുകുന്നു; രണ്ടിടത്ത് ലഹരി വേട്ട; 2 പേർ അറസ്റ്റിൽ

ഇരുവരെയും കോടതിയിൽ ഹാജരാക്കി കൂടുതൽ പരിശോധന വെള്ളിയാഴ്ച മുതൽ തുടരുമെന്ന് ഡി വൈ എസ് പി സുധാകരൻ കാസർകോട് വാർത്തയോട് പറഞ്ഞു. 'കർണാടകയിൽ നിന്നാണ് പുകയില ഉത്‌പന്നങ്ങൾ പ്രധാനമായും കാസർകോട്ടേക്ക് എത്തിക്കുന്നത്. കർണാടകയിൽ ഇതിന് വിലക്കുറവാണ്. ഇത് കാസർകോട് ഭഗ്നകളിൽ എത്തിച്ച് പത്തിരട്ടി വിലക്കാണ് വിൽപന നടത്തുന്നത്', പൊലീസ് പറയുന്നു.

Arrested | കാസർകോട്ടേക്ക് നിരോധിത പുകയില ഉത്‌പന്നങ്ങൾ ഒഴുകുന്നു; രണ്ടിടത്ത് ലഹരി വേട്ട; 2 പേർ അറസ്റ്റിൽ

കർണാടകയിൽ നിന്നും വരുന്ന പഴം പച്ചക്കറി വാഹനങ്ങളിൽ ഡ്രൈവർമാരെ സ്വാധീനിച്ചാണ് പ്രധാനമായും പുകയില ഉത്‌പന്നങ്ങൾ കാസർകോട്ടേക്ക് കടത്തുന്നതെന്നും നഗരത്തിലെ പല കടകളിലും പുകയില വിൽക്കുന്നുള്ളതായും പൊലീസ് സൂചിപ്പിക്കുന്നു.

Keywords: News, Kasaragod, Kerala, Arrest, Police, Karnataka, Vegitable, Vehicle, Two arrested with banned products. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia