Join Whatsapp Group. Join now!
Aster MIMS 22/05/2023

Arif Mohammed Khan | ഗുരുവായൂരില്‍ കദളിപ്പഴത്തില്‍ തുലാഭാരം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കിഴക്കേഗോപുര കവാടത്തില്‍ നിന്ന് ദര്‍ശനവും നടത്തി

'വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയ അനുഭവം' Arif-Mohammed-Khan, Guruvayur-Temple, Temple-Visit, Governor, Thrissur-News

ഗുരുവായൂര്‍: (www.kasargodvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടപ്പുരയില്‍ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ഗവര്‍ണര്‍ ക്ഷേത്രത്തില്‍ എത്തിയത്. കിഴക്കേഗോപുര കവാടത്തില്‍ നിന്നു ഗുരുവായൂരപ്പനെ തൊഴുത് ദര്‍ശനവും നടത്തി. 

കൈകൂപ്പി ഏതാനം മിനുറ്റുകള്‍ ഗോപുര കാവടത്തില്‍ നിന്ന ഗവര്‍ണര്‍ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴമാണ് തുലാഭാരത്തിനു വേണ്ടവന്നത്. ഇതിനായി 4250 രൂപ ക്ഷേത്രത്തില്‍ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്  സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. 

ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഗുരുവായൂരപ്പന്റെ കളഭം, പഴം പഞ്ചസാര, വെണ്ണ, തെച്ചി ഉണ്ടമാല, പാല്‍പായസം എന്നിവയടങ്ങിയ പ്രസാദ കിറ്റ് ഗവര്‍ണര്‍ക്ക് നല്‍കി. 'വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയ അനുഭവം' എന്നായിരുന്നു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തെക്കുറിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. 

'യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ  മനസാ സഹാ..' എന്ന ഉപനിഷദ് വാക്യവും  ചൊല്ലി. തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം ഫോടോയെടുക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി. ദേവസ്വം ചെയര്‍മാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവര്‍ണറുടെ മടക്കം. 

News, Kerala-News, Kerala, Top-Headlines, Malayalam-News, Guruvayur Temple, Governor, Arif Mohammed Khan, Thrissur, Thrissur: Governor Arif Mohammed Khan Visit Guruvayur Temple.

Keywords: News, Kerala-News, Kerala, Top-Headlines, Malayalam-News, Guruvayur Temple, Governor, Arif Mohammed Khan, Thrissur, Thrissur: Governor Arif Mohammed Khan Visit Guruvayur Temple.

Post a Comment