Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | കാസർകോട് നഗരത്തിൽ രണ്ടിടത്ത് പൊലീസ് പരിശോധന; 39 ലക്ഷം രൂപയുമായി 3 പേർ അറസ്റ്റിൽ

റെയ്‌ഡ്‌ ഓപറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Crime News
കാസർകോട്: (www.kasargodvartha.com) നഗരത്തിൽ രണ്ടിടത്തായി കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന 48.80 ലക്ഷം രൂപയുമായി മൂന്ന് പേർ അറസ്റ്റിൽ. കെ എസ് ടി പി റോഡിൽ നിന്ന് 30 ലക്ഷം രൂപയുമായി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ മഅസൂഫ് (25), ഫോർട് റോഡിൽ നിന്ന് 9.18 ലക്ഷം രൂപയുമായി കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശാഫി, വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം എ റഹ്‌മാൻ (51) എന്നിവരാണ് പിടിയിലായത്. കുഴൽപണമാണിതെന്നാണ് പൊലീസ് നിഗമനം.

News, Kasaragod, Kerala, Arrest, Police, Crime, Three arrested with 39 lakh Rs.

കാസർകോട് ഡി വൈ എസ് പി, പികെ സുധാകരൻ, ഇൻസ്‌പെക്ടർ പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്‌കൂടറിൽ നിന്ന് പണവുമായി ഇവർ അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പൊലീസ് പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ നീലേശ്വരത്ത് നിന്ന് 18.5 ലക്ഷം രൂപയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ കെ ഇർശാദ് (33) എന്ന യുവാവിനേയും പൊലീസ് പിടികൂടിയിരുന്നു.

പൊലീസ് സംഘത്തിൽ എസ്ഐ വിഷ്ണുപ്രസാദ്, ഡിവൈഎസ്‌പിയുടെ സൈബർ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിൻ എന്നിവരും ഉണ്ടായിരുന്നു.

Keywords: News, Kasaragod, Kerala, Arrest, Police, Crime, Three arrested with 39 lakh Rs.
< !- START disable copy paste -->

Post a Comment