Join Whatsapp Group. Join now!
Aster MIMS 22/05/2023

Dependent Appointment | കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലില്‍ കയറി ആശ്രിതനിയമനത്തിന് ആത്മഹത്യാ ഭീഷണിമുഴക്കി യുവതി; അഗ്നിരക്ഷാസേന അനുനയിപ്പിച്ച് താഴെ ഇറക്കി

'ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ല, രണ്ടു മക്കളും അഗതിമന്ദിരങ്ങളിലാണ്' Thiruvananthapuram-News, Death-Threat, Dependent-Appointment, Woman

തിരുവനന്തപുരം: (www.kasargodvartha.com) ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ ആശ്രിതനിയമനത്തിന് ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ബാങ്ക് വാചറായി ജോലിചെയ്യവെ മരണപ്പെട്ട പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനി(38)യാണ് ഭര്‍ത്താവിന്റെ ആശ്രിത ജോലി തനിക്കു നല്‍കാത്തതില്‍ മനംനൊന്ത് കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലില്‍ കയറി  ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

സമീപത്തെ 30 അടി താഴ്ചയുള്ള സെമിത്തേരി വളപ്പിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി അരമണിക്കൂറോളം മതിലിനു മുകളില്‍ നിന്ന ശ്രീരഞ്ജിനിയെ ഒടുവില്‍ മ്യൂസിയം പൊലീസും ചെങ്കല്‍ചൂളയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുമെത്തി അരമണിക്കൂറോളം നേരം സംസാരിച്ച് താഴെ ഇറക്കുകയായിരുന്നു. 

ജീവിക്കാന്‍ മറ്റൊരു നിവൃത്തിയുമില്ല. രണ്ടു മക്കളും അഗതിമന്ദിരങ്ങളിലാണ്. ജോലി ലഭിക്കാനായി ഒരു വര്‍ഷമായി ഓഫിസുകള്‍ കയറി ഇറങ്ങുന്നുവെന്നും ഉടന്‍ ശരിയാക്കാമെന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോള്‍ വാക്കു മാറ്റിപ്പറയുന്നുവെന്നും യുവതി പറഞ്ഞു. മക്കളെ ഒപ്പം നിര്‍ത്തി വളര്‍ത്തണം. അതിനു വേണ്ടിയാണ് ഈ അലച്ചിലെന്നും ശ്രീരഞ്ജിനി നിസ്സഹായതയോടെ പറയുന്നു.

ജില്ലാ സഹകരണ ബാങ്കിനു കീഴിലുള്ള കാരക്കോണം, വെള്ളറട, ഉദിയന്‍കുളങ്ങര, ബാലരാമപുരം ശാഖകളില്‍ 14 വര്‍ഷം താല്‍ക്കാലിക വാച്ചറായിരുന്ന പ്രകാശ് 3 വര്‍ഷം മുന്‍പാണ് ജീവനൊടുക്കിയത്. പിന്നീട് ഈ ജോലി തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ ഉദിയന്‍കുളങ്ങര ശാഖയിലും കേരളബാങ്ക് ആസ്ഥാനത്തും ശ്രീരഞ്ജിനി പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. 

ചൊവ്വാഴ്ച വൈകിട്ട് 5.30ന് മാസ്‌കറ്റ് ഹോടെലിനു സമീപത്തുള്ള ബാങ്ക് ആസ്ഥാനത്തായിരുന്നു സംഭവം. അവസാന ശ്രമം എന്ന നിലയ്ക്കാണ് ബാങ്ക് ആസ്ഥാനത്ത് വീണ്ടും എത്തിയത്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ ഇവരെ കടത്തി വിട്ടില്ല. ഇതോടെ രണ്ടു മക്കളെ വളര്‍ത്തണമെന്നും ജീവിക്കാന്‍ നിവൃത്തി ഇല്ലെന്നും പറഞ്ഞ് ഇവര്‍ പൊട്ടിക്കരഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

തുടര്‍ന്ന് ബാങ്കിനു മുന്നില്‍ കാത്തുനിന്ന ഇവര്‍, ജീവനക്കാര്‍ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിനു പിന്നാലെ മതിലില്‍ കയറുകയായിരുന്നുവെന്നാണ് വിവരം. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താഴെ ഇറങ്ങാന്‍ തയാറായില്ല. പിന്നീട് അഗ്നിരക്ഷാസേന അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. 

News, Kerala-News, Kerala, Malayalam-News, Death Threat, Police, Fire Force, House Wife, Top-Headlines, Thiruvananthapuram: Lady death threat demanding dependent appointment.


Keywords: News, Kerala-News, Kerala, Malayalam-News, Death Threat, Police, Fire Force, House Wife, Top-Headlines, Thiruvananthapuram: Lady death threat demanding dependent appointment.

Post a Comment