Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടുന്നതില്‍ ഏറെ പ്രശസ്തനായിരുന്നു Theyyam News, Parappa News, Obituary News, കാസറഗോഡ് വാർത്തകൾ
പരപ്പ: (www.kasargodvartha.com) തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടത്തോട് ശാന്ത മെമോറിയല്‍ സ്‌കൂളിന് സമീപം താമസിക്കുന്ന അനില്‍കുമാര്‍ പണിക്കര്‍ (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അനില്‍കുമാറിനെ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

News, Kasaragod, Kerala, Obituary, Theyyam Artist, Died, Hospital, Theyyam artist collapsed and died.

നീലേശ്വരം കൊട്ടാരത്തില്‍ നിന്ന് പട്ടും വളയും സ്വീകരിച്ച് പണിക്കര്‍ സ്ഥാനം ഏറ്റടുത്ത അനില്‍കുമാര്‍ വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടുന്നതില്‍ ഏറെ പ്രശസ്തനാണ്. പരേതനായ പരതേന്‍ കൃഷ്ണന്‍ പണിക്കർ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: പ്രാർഥിപ്, പ്രാര്‍ഥന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങള്‍: പ്രദീപ്, പ്രവീണ്‍ (താലൂക് ഓഫീസ് ജീവനക്കാരന്‍ വെള്ളരിക്കുണ്ട്).

Keywords: News, Kasaragod, Kerala, Obituary, Theyyam Artist, Died, Hospital, Theyyam artist collapsed and died.
< !- START disable copy paste -->

Post a Comment