Join Whatsapp Group. Join now!
Aster MIMS 06/06/2023

Adalat | നേരിട്ട് പരാതികൾ കേൾക്കാൻ മന്ത്രിമാര്‍; താലൂക് തല അദാലത്ത് മെയ് 27, 29, 30, ജൂണ്‍ 1 തീയതികളില്‍; പി എ മുഹമ്മദ് റിയാസും അഹ്‌മദ്‌ ദേവര്‍കോവിലും പങ്കെടുക്കും

കാസര്‍കോട് പുലിക്കുന്നിൽ തുടക്കം LDF Govt, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കരുതലും കൈത്താങ്ങും മന്ത്രിമാരുടെ താലൂക്ക് തല അദാലത്ത് മെയ് 27, 29, 30 ജൂണ്‍ ഒന്ന് തീയതികളില്‍ രാവിലെ പത്ത് മുതല്‍ നടക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും.

News, Kasaragod, Kerala, Politics, LDF, Pinarayi Vijayan, ldf Govt, Taluk level Adalat of Ministers on May 27, 29, 30 and June 1

മെയ് 27ന് രാവിലെ 10ന് കാസര്‍കോട് പുലിക്കുന്ന് മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, 29ന് രാവിലെ 10ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോമ്പൗണ്ട് മിനി സിവില്‍ സ്റ്റേഷന്‍ കാഞ്ഞങ്ങാട്, 30ന് രാവിലെ 10ന് മഞ്ചേശ്വരം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയം നയാബസാര്‍ ഉപ്പള, ജൂണ്‍ ഒന്നിന് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയം വെള്ളരിക്കുണ്ട് ടൗണ്‍ എന്നിവിടങ്ങളിലാണ് മന്ത്രിമാരുടെ താലൂക്ക് തല അദാലത്ത് നടക്കുക. മന്ത്രിമാര്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കും.

Keywords: News, Kasaragod, Kerala, Politics, LDF, Pinarayi Vijayan, Ldf Govt, Taluk level Adalat of Ministers on May 27, 29, 30 and June 1
< !- START disable copy paste -->

Post a Comment