Join Whatsapp Group. Join now!
Aster MIMS 06/06/2023

SC Verdict | എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കാന്‍ ഹൈകോടതിക്ക് സുപ്രീം കോടതിയുടെ നിർദേശം; 'ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിക്കണം'

കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി National News, Kerala News, Malayalam News, എൻഡോസൾഫാൻ വാർത്തകൾ
ന്യൂഡെൽഹി: (www.kasargodvartha.com) കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈകോടതിക്ക് നിർദേശം നൽകി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനത്തിലടക്കം സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

News, National, New Delhi, Supreme Court, Treatment, Endosulfan Victims, Supreme Court directs High Court to oversee treatment of endosulfan victims.

ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈകോടതിയിലേക്ക് മാറ്റാനും നിർദേശിച്ചു. ചീഫ് സെക്രടറി ഡോ. വി പി ജോയിക്കെതിരെയായിരുന്നു കോടതി അലക്ഷ്യ ഹര്‍ജി. എന്നാൽ, ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായത് നിരീക്ഷിച്ചാണ് ഹർജി തീർപ്പാക്കിയത്. സഹായധനവിതരണ കാര്യങ്ങളിൽ സംസ്ഥാന സർകാർ സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി.

നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കായതായി ചീഫ് സെക്രടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരം 3417 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നൽകിയത്. ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച് സുപ്രീം കോടതി നിർദേശപ്രകാരം കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രടറി സുപ്രീം കോടതിക്ക് റിപോർട് നൽകിയിരുന്നു. ഈ റിപോര്‍ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യങ്ങളിൽ മേല്‍നോട്ടം വഹിക്കാനാണ് ഹൈകോടതിക്ക് ഇപ്പോൾ സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്.

News, National, New Delhi, Supreme Court, Treatment, Endosulfan Victims, Supreme Court directs High Court to oversee treatment of endosulfan victims.

ചീഫ് സെക്രടറിക്ക് വേണ്ടി മുതിർന്ന് അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കർ എന്നിവരും എൻഡോസൾഫാൻ ഇരകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി എന്‍ രവീന്ദ്രന്‍, അഭിഭാഷകന്‍ പി എസ് സുധീർ എന്നിവരും ഹാജരായി.

Keywords: News, National, New Delhi, Supreme Court, Treatment, Endosulfan Victims, Supreme Court directs High Court to oversee treatment of endosulfan victims.
< !- START disable copy paste -->

Post a Comment