ബദിയടുക്ക: (www.kasargodvartha.com) സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കന്യപ്പാടി ചേരൂറിലെ സി എ അബ്ദുര്‍ റഹ്‌മാന്‍ - സെമീന ദമ്പതികളുടെ മകന്‍ സിഎ മുഹമ്മദ് റഫാല്‍(16) ആണ് കാസര്‍കോട്ടെ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. ചിന്മയ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് കന്യപ്പാടിയില്‍ വെച്ചായിരുന്നു അപകടം. ഇടിച്ച കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ റഫാല്‍ മംഗ്ലൂറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മണിയോടുകുടി മരണം സംഭവിച്ചു.
സഹോദരിമാര്‍: ഫാത്വിമ ഫലഖ്, മറിയം മെഹക്, ഖദീജ ദുഹാ. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ചേരൂറിലെ വീട്ടിലേക്ക് കൊണ്ടുപോകും.
സഹോദരിമാര്‍: ഫാത്വിമ ഫലഖ്, മറിയം മെഹക്, ഖദീജ ദുഹാ. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ചേരൂറിലെ വീട്ടിലേക്ക് കൊണ്ടുപോകും.
Keywords: Student Died In Road Accident, Badiadka, Cheroor, Accidental Death, Injury, Hospital, Treatment, Mangalore, Student, Kerala.