Join Whatsapp Group. Join now!
Aster MIMS 06/06/2023

Controversy | ജോലി ചെയ്യാത്തവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റണമെന്ന എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം; പണിയെടുക്കാതെ ഇരിക്കുന്നവരെ തള്ളി വിടാന്‍ പറ്റിയ സ്ഥലമാണോ ഇതെന്ന് നെറ്റിസന്‍സ്

പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യം Kasaragod News, Malayalam News, കേരള വാര്‍ത്തകള്‍, MM Mani, Social Media
കാസര്‍കോട്: (www.kasargodvartha.com) ജോലി ചെയ്യാത്തവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റണമെന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പണിയെടുക്കാതെ ഇരിക്കുന്നവരെ തള്ളി വിടാന്‍ പറ്റിയ സ്ഥലമാണോ കാസര്‍കോട് എന്നാണ് നെറ്റിസന്‍സ് ചോദിക്കുന്നത്. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. വനംവകുപ്പ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എം എം മണി ആഞ്ഞടിച്ചത്.
                
Kasaragod News, Malayalam News, MM Mani, Social Media, Kerala News, Politics, Political News, Controversy, Controversy News, Strong criticism on social media against MM Mani's statement.

നാടിനോട് കൂറില്ലാത്തവരാണ് ഉദ്യോഗസ്ഥരെന്നും നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതേ ഇരിക്കുകയാണ് ഇവരെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 'വല്ല ചിക്ലിയും കിട്ടാമോയെന്ന് നോക്കും. ഈ നിലപാട് മാറ്റിയില്ലെങ്കില്‍ ഇവിടുന്ന് മാറ്റി പ്രതിഷ്ഠിക്കണം. ഇവിടെയൊന്നും വേണ്ട, കാസര്‍കോട്ടോ വേറെ എവിടെയെങ്കിലും വിടണം. എന്നിട്ട് പണി ചെയ്യാന്‍ പറ്റുന്ന വേറെയാരെയെങ്കിലും വെക്കണം. കൂറില്ലാത്തവരെയെന്തിനാണ് നമ്മള്‍ ചുമക്കുന്നത്. ഉദ്യോഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ കാര്യമാണ് ഞാന്‍ പറയുന്നത്', മണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

അതേസമയം, സംസ്ഥാനത്തെ മന്ത്രിയായി ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ച എം എം മണിയുടെ പ്രസ്താവന ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും ഇത് കാസര്‍കോടിനെ അപമാനിക്കുന്നതാണെന്നും സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ വിമര്‍ശിച്ചു. പണിഷ്‌മെന്റ് ട്രാന്‍സ്ഫറുകള്‍ തട്ടാനുള്ള ഇടമായി കാസര്‍കോടിനെ മാറ്റിയതാണ് കേരളത്തിലെ ഏറ്റവും അവികസിത ജില്ലയായി കാസര്‍കോട് തുടരാന്‍ കാരണമെന്നും ഭരണകര്‍ത്താക്കളുടെ അടക്കം മനസുകളില്‍ ഇത്തരമൊരു ചിന്തയാണ് കാസര്‍കോടിനെ പറ്റി ഉള്ളതെന്നതിനുമുള്ള തെളിവാണ് മണിയുടെ വാക്കുകളെന്നും ചിലര്‍ കുറിച്ചു.
     
Kasaragod News, Malayalam News, MM Mani, Social Media, Kerala News, Politics, Political News, Controversy, Controversy News, Strong criticism on social media against MM Mani's statement.

'കാസര്‍കോട് പൊതു ശൗചാലയമല്ല. എല്ലാവരെയും പോലെ നികുതി അടച്ച് തന്നെയാണ് ഞങ്ങളും താമസിക്കുന്നത്', ഒരു ഉപയോക്താവ് കുറിച്ചു. മണി പ്രസ്താവന പിന്‍വലിക്കണമെന്നും ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഇടമായി കാസര്‍കോടിനെ ഇനിയും മാറ്റരുതെന്നുമാണ് നെറ്റിസന്‍സ് ഉയര്‍ത്തുന്ന ആവശ്യം.

Keywords: Kasaragod News, Malayalam News, MM Mani, Social Media, Kerala News, Politics, Political News, Controversy, Controversy News, Strong criticism on social media against MM Mani's statement.
< !- START disable copy paste -->

Post a Comment