Join Whatsapp Group. Join now!
Aster MIMS 06/06/2023

Karnataka Govt | കർണാടകയിൽ സിദ്ധരാമയ്യ സർകാർ അധികാരമേറ്റു; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; കാസർകോട്ടും ആഘോഷം അലതല്ലി

സാന്നിധ്യമായി പ്രതിപക്ഷ നേതാക്കൾ Siddaramaiah News, DK Shivakumar, Karnataka News, ദേശീയ വാർത്തകൾ, Karnataka Chief Minister, Karnataka Swearing-in Cer
ബെംഗ്ളുറു: (www.kasargodvartha.com) കർണാടക മുഖ്യമന്ത്രിയായി കോൺഗ്രസ്‌ നേതാവ്‌ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗ്ളൂറിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റിട്ടുണ്ട്.

News, National, Karnataka, Politics, Election, Kasaragod, Congress, Siddaramaiah Takes Oath As Chief Minister, DK Shivakumar As His Deputy.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ജി പരേമശ്വര, കെ എച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബി ഇസഡ് സമീര്‍ അഹ്‌മദ്‌ ഖാന്‍ എന്നിവരാണ് മറ്റ് എട്ട് മന്ത്രിമാർ. ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്.

കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കുന്ന വേദി കൂടിയായി മാറി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പിഡിപി അധ്യക്ഷ മഹ്ബൂബ മുഫ്തി, നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ, സിപിഎം ജെനറൽ സെക്രടറി സീതാറാം യെച്ചൂരി, സിപിഐ ജെനറൽ സെക്രടറി ഡി രാജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രിയങ്കയും രാഹുലും വേദിയിലുണ്ടായിരുന്നു.

News, National, Karnataka, Politics, Election, Kasaragod, Congress, Siddaramaiah Takes Oath As Chief Minister, DK Shivakumar As His Deputy.

കാസർകോട്ടും ആഹ്ലാദം

കർണാടകയിൽ കോൺഗ്രസ് സർകാർ സത്യപ്രതിജ്ഞ ചെയ്തതിന്റെ ആവേശം കാസർകോട്ടെ യുഡിഎഫ് പ്രവർത്തകരിലും പ്രകടമായി. കാസർകോട് നഗരത്തിൽ നേതാക്കളും പ്രവർത്തകരും മധുരം വിതരണം ചെയ്തു. ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, യൂത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, കോൺഗ്രസ് നേതാക്കളായ ജി നാരായണൻ അർജുനൻ താലങ്ങാടി, ഉസ്മാൻ അണങ്കൂർ, കമലാക്ഷ സുവർണ, ഉമേഷന്‍ അണങ്കൂർ, ദിലീപ് പുലിക്കുന്ന് കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ മധുര വിതരണത്തിന് നേതൃത്വം നൽകി.

Keywords: News, National, Karnataka, Politics, Election, Kasaragod, Congress, Siddaramaiah Takes Oath As Chief Minister, DK Shivakumar As His Deputy.
< !- START disable copy paste -->

Post a Comment