ശാര്‍ജ: (www.kasargodvartha.com) അല്‍ നഹ്ദയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത് മലയാളി വിദ്യാര്‍ഥിനി. കോട്ടയം പാലാ സ്വദേശിനിയായ 12 വയസുകാരിയാണ് മരിച്ചത്. കെട്ടിടത്തിന്റെ 17-ാം നിലയിലാണ് കുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
അമ്മ അധ്യപികയായ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം താമസസ്ഥലത്തെത്തിയ കുട്ടി ബാല്‍കണിയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രി മോര്‍ചറിയിലേയ്ക്ക് മാറ്റി.
മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇന്‍ഡ്യക്കാര്‍ താമസിക്കുന്ന കെട്ടിടമാണിത്. കുട്ടിയുടെ പിതാവും മറ്റൊരു സഹോദരിയും നാട്ടിലാണ്. ഒരു വര്‍ഷം മുന്‍പാണ് കുട്ടി അമ്മയുടെ അടുത്തെത്തിയത്.
Keywords: Sharjah, News, Gulf, World, Death, Student, Building, Falling, Police, School, Keralite, Sharjah: Keralite student dies after falling from 17th floor of building.