Join Whatsapp Group. Join now!
Aster MIMS 06/06/2023

Football Tournament | 50-ാം വാര്‍ഷിക നിറവില്‍ നാഷണല്‍ സ്പോര്‍ട്സ് ക്ലബ്; സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മെയ് 5 മുതല്‍ തളങ്കരയില്‍

മെയ് 21ന് ഫൈനല്‍ മത്സരം നടക്കും Malayalam News, Kerala News, കാസറഗോഡ് വാര്‍ത്തകള്‍, Thalangara News, Football Tournament
കാസര്‍കോട്: (www.kasargodvartha.com) തളങ്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബിന്റെ 50-ാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മെയ് അഞ്ച് മുതല്‍ 21 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ മൈതാനത്ത് സജ്ജമാക്കുന്ന വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
  
Malayalam News, Kerala News, Thalangara News, Football Tournament, Sports News, Football, Thalangara Sevens Football Tournament, Sevens Football Tournament from 5th May at Thalangara.

മുന്‍ പ്രസിഡണ്ട് എന്‍എ സുലൈമാന്റെ സ്മരണയ്ക്കായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാംസ്ഥാനക്കാര്‍ക്ക് 50,000 രൂപയും ട്രോഫിയും സമ്മാനിക്കും. ടൂര്‍ണമെന്റില്‍ എഫ് സി പ്രിയദര്‍ശിനി, മിറാകിള്‍ കമ്പാര്‍, ഒഫന്‍സ് കീഴൂര്‍, ബാര്‍സ ഫാമിലി കാസ്രോട്, ബാചിലേര്‍സ് പുത്തൂര്‍, കട്ടേല്‍ ഫ്രന്‍ഡ്‌സ്, ജിംഖാന മേല്‍പറമ്പ്, ബിലാല്‍ ഡൂഡ്സ്, കുണ്ടില്‍ സ്പോര്‍ടിംഗ്, യഫ തായലങ്ങാടി, യുണൈറ്റഡ് പട്ള എഫ് സി, സിറ്റിസണ്‍ ഉപ്പള, ഇസതിയന്‍സ്, യൂനിറ്റി കൈതക്കാട്, തെരുവത്ത് സ്പോര്‍ടിംഗ്, ചൂരി ഫുട്ബോള്‍ ക്ലബ് തുടങ്ങിയ ടീമുകള്‍ മാറ്റുരക്കും.


മത്സരം വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കും. മെയ് 21ന് ഫൈനല്‍ മത്സരം നടക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് ക്ലബിന്റെ വാര്‍ഷികാഘോഷം നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ് പ്രസിഡണ്ട് കെഎം ഹനീഫ്, വൈസ് പ്രസിഡണ്ട് ടിഎ ശാഫി, ജെനറല്‍ സെക്രടറി എന്‍കെ അന്‍വര്‍, ട്രഷറര്‍ ടിഎ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
    
Malayalam News, Kerala News, Thalangara News, Football Tournament, Sports News, Football, Thalangara Sevens Football Tournament, Sevens Football Tournament from 5th May at Thalangara.

Keywords: Malayalam News, Kerala News, Thalangara News, Football Tournament, Sports News, Football, Thalangara Sevens Football Tournament, Sevens Football Tournament from 5th May at Thalangara.
< !- START disable copy paste -->

Post a Comment