Join Whatsapp Group. Join now!
Aster MIMS 22/05/2023

Air India | 'എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതിക്ക് തേളിന്റെ കടിയേറ്റു'

അപകടനില തരണം ചെയ്തതായി അധികൃതര്‍ Air India News, National News, Scorpion News, New Delhi News, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയായ സ്ത്രീക്ക് തേളിന്റെ കടിയേറ്റു. 2023 ഏപ്രില്‍ 23 ന് എഐ 630 വിമാനത്തിലാണ് വളരെ അപൂര്‍വവും നിര്‍ഭാഗ്യകരവുമായ സംഭവമുണ്ടായതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പ്രസ്തവാനയില്‍ അറിയിച്ചു.
  
Air India News, National News, Scorpion News, Flight News, Passenger News, Mumbai News, Scorpion bites, Scorpion Bites Woman On Air India Nagpur-Mumbai Flight: Report.

മുംബൈ വിമാനത്താവളത്തില്‍ എത്തിയ ശേഷം, യാത്രക്കാരിയെ ഡോക്ടര്‍ പരിശോധിക്കുകയും, തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു. 'ഞങ്ങളുടെ ടീം പ്രോടോകോള്‍ പാലിക്കുകയും വിമാനത്തില്‍ പൂര്‍ണമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്തു, തുടര്‍ന്ന് ഫ്യൂമിഗേഷന്‍ പ്രക്രിയ നടത്തി', എയര്‍ ഇന്‍ഡ്യ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന്, ഡ്രൈ ക്ലീനര്‍മാരുടെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എയര്‍ ഇന്ത്യ കാറ്ററിംഗ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും വിമാനത്തില്‍ ഇഴജന്തുക്കളെ കണ്ടെത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോഴിക്കോട്ടു നിന്ന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു.

Keywords: Air India News, National News, Scorpion News, Flight News, Passenger News, Mumbai News, Scorpion bites, Scorpion Bites Woman On Air India Nagpur-Mumbai Flight: Report.
< !- START disable copy paste -->

Post a Comment