Join Whatsapp Group. Join now!
Aster MIMS 06/06/2023

Died | ഉപയോഗശൂന്യമായ വെള്ള ടാങ്കില്‍ വീണു; സ്‌കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയ 8 വയസുകാരന് ദാരുണാന്ത്യം

കുട്ടി അബദ്ധത്തില്‍ വീണതാണെന്നാണ് കരുതുന്നു Riyadh News, Malayali Muhammad Sayan, Falling Water Tank

റിയാദ്: (www.kasargodvartha.com) സ്‌കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയ എട്ട് വയസുകാരന്‍ ഉപയോഗശൂന്യമായ വെള്ള ടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സഖരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് മരിച്ചത്.  

സ്‌കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് സഖരിയ്യയുടെ കുടുംബം റിയാദിലെത്തിയത്. താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്. 

Saudi Arabia, Riyadh, News, Gulf, World, Death, Water tank, Saudi Arabia: Eight year old boy died after falling unused water tank.

സിവില്‍ ഡിഫന്‍സ് യൂനിറ്റ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്‌കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്‌കരിക്കും.

Keywords: Saudi Arabia, Riyadh, News, Gulf, World, Death, Water tank, Saudi Arabia: Eight year old boy died after falling unused water tank.

Post a Comment