Join Whatsapp Group. Join now!
Aster MIMS 25/06/2023

Ravisha Thantri | ബിജെപി മണ്ഡലം പ്രസിഡന്റിന് നേരേയുള്ള ആരോപണം മുസ്ലിം ലീഗിന്റെ പകപോക്കലെന്ന് രവീശതന്ത്രി കുണ്ടാര്‍

'നിയമ നടപടിയുമായി മുന്നോട്ട് പോകും', Mogral Puthur News, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ, BJP, Ravisha Thantri Kuntar
കാസര്‍കോട്: (www.kasargodvartha.com) ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയര്‍പേഴ്‌സണുമായ പ്രമീള മജലിന് നേരെ ഉന്നയിച്ച ആരോപണങ്ങള്‍ മുസ്ലിംലീഗിന്റെ പകപോക്കലിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആരോപിച്ചു. പഞ്ചായതിനകത്ത് മുസ്ലീംലീഗിന്റെ ഉന്നതനേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന അഴിമതിയും ഭൂമികയ്യേറ്റത്തിനെതിരേയും പരാതി കൊടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

News, Kasaragod, Kerala, Mogral Puthur, Muslim League, Politics, BJP, Ravisha Thantri, Allegations, Ravisha Thantri Kuntar says that accusation against BJP leader is vendetta by Muslim League.

ബ്ലാര്‍ക്കോട് പൊതുശ്മാശാനം കയ്യേറ്റം, എരിയാല്‍ അക്കരെകൊല്ലമ്മയില്‍ ലീഗ് നേതാവിന്റെ അനധികൃത നിര്‍മാണം തുടങ്ങിയവയില്‍ ലീഗ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ബ്ലോക് പഞ്ചായത് സംരംഭം ആരംഭിക്കുന്നതിന് വേണ്ടി ബിജെപി പ്രവര്‍ത്തകയും കുടുംബശ്രീ അംഗവുമായ അനാമിക, കുടുംബശ്രീയില്‍ നിന്ന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രമാണ് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചത്.

ഈ സാക്ഷ്യപത്രത്തിന്റെ കോപി ഉപയോഗിച്ച് വ്യാജമായി മുസ്ലിലീഗ് നേതാക്കള്‍ തന്നെ ഉണ്ടാക്കി പ്രമീള മജല്‍ നല്‍കിയതെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മാത്രമല്ല ആ സാക്ഷ്യപത്രത്തില്‍ മെമ്പര്‍ സെക്രടറി ഒപ്പ് വെച്ചിരിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. പ്രതികാരബുദ്ധിയോടെ വ്യക്തിഹത്യ നടത്താനുള്ള ശ്രമം മുസ്ലീംലീഗ് തുടര്‍ന്നാല്‍ നിയമ നടപടിയുമായി ബിജെപി മുന്നോട്ട് പോകുമെന്നും രവീശ തന്ത്രി കുണ്ടാര്‍ കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Mogral Puthur, Muslim League, Politics, BJP, Ravisha Thantri, Allegations, Ravisha Thantri Kuntar says that accusation against BJP leader is vendetta by Muslim League.
< !- START disable copy paste -->

Post a Comment