Join Whatsapp Group. Join now!
Aster MIMS 06/06/2023

Ramesh Chennithala | യൂത് കോൺഗ്രസ് സമ്മേളനത്തിൽ ഡിവൈഎഫ്ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല; സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ നേതാക്കളായ റഹീമും സനോജും; കോൺഗ്രസിലും യൂത് കോൺഗ്രസിലും പ്രതിഷേധം

യൂത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Ramesh Chennithala, DYFI, Youth Congress
കാസർകോട്: (www.kasargodvartha.com) യൂത് കോൺഗ്രസ് സമ്മേളനത്തിൽ ഡിവൈഎഫ്ഐയെ പുകഴ്ത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗം കോൺഗ്രസിലും യൂത് കോൺഗ്രസിലും വിവാദമായി. ചെന്നിത്തലയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തുവന്നതോടെയാണ് യൂത് കോൺഗ്രസിലും കോൺഗ്രസിനകത്തും പ്രതിഷേധം ശക്തമായത്. ഒരുകാലത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായിരുന്ന യൂത് കോൺഗ്രസിനെയാണ് ചെന്നിത്തല വിവാദ പ്രസ്താവനയിലൂടെ ചെറുതാക്കി കാണിച്ചതെന്നാണ് പാർടിക്കുള്ളിൽ ഉയരുന്ന വിമർശനം. ഡിവൈഎഫ്ഐയെ കണ്ടു പഠിക്കേണ്ട യാതൊരു വിധ ആവശ്യവും യൂത് കോൺഗ്രസിനില്ലെന്നും സംസ്ഥാന നേതാക്കൾ പ്രതികരിക്കുന്നു.

News, Kasaragod, Kerala, Politics, Ramesh Chennithala, Congress, DYFI, Youth Congress, Ramesh Chennithala praised DYFI at the Youth Congress conference.

യുവജന സംഘടന പ്രവർത്തനം എങ്ങനെയാകണമെന്ന് ഡിവൈഎഫ്ഐയെ കണ്ടു പഠിക്കണമെന്നാണ് കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല കാഞ്ഞങ്ങാട്ട് നടന്ന യൂത് കോൺഗ്രസിന്റെ ജില്ലാ സമ്മേളനത്തിൽ വെച്ച് പ്രസംഗിച്ചത്. ഡിവൈഎഫ്ഐ കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനം, ആശുപത്രി കേന്ദ്രീകരിച്ചുള്ള ഭക്ഷണപ്പൊതി വിതരണം എന്നിവ പൊതുസമൂഹത്തിൽ നല്ല സ്വീകാര്യത ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതി മാതൃകയാക്കണമെന്നും അദ്ദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓർമിപ്പിച്ചു.

കോവിഡ് കാലത്ത് യൂത് കോണ്‍ഗ്രസിന്റെ യൂത് കെയറില്‍ 'കെയര്‍' ഉണ്ടായില്ലെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു. പുതിയ ചെറുപ്പക്കാരെ ആകർഷിക്കാൻ മികച്ച പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെന്നും ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ഒരോ പ്രദേശങ്ങളിലും യൂത് കോൺഗ്രസുകാർ സന്നദ്ധ സേവകരെപ്പോലെ പ്രവർത്തനം നടത്തി അവരെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് സമയത്ത് തങ്ങളുടെ യുവജന സംഘടനക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് വിമർശനവും തുറന്നുപറഞ്ഞു. ഇനിയെങ്കിലും ധാരാളം പ്രവർത്തനങ്ങൾ ചെയ്യാൻ യൂത് കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ പുകഴ്ത്തൽ പ്രസ്‍താവന പുറത്തുവന്നതോടെ സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ അഖിലേൻഡ്യ പ്രസിഡന്റ് എ എ റഹീമും സംസ്ഥാന സെക്രടറി വികെ സനോജ് രംഗത്തുവന്നു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി പറയുന്നതായും നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ടെന്നും എ എ റഹീം ഫേസ്ബുകിൽ കുറിച്ചു. സ്നേഹവും കരുതലും സാന്ത്വനവുമായി, സാമൂഹ്യ പ്രതിബദ്ധതയുടെ, നന്മയുടെ അടയാളമായി ഡിവൈഎഫ്ഐ, നിസ്വാർഥവും ത്യാഗനിർഭരവുമായ അതിന്റെ യാത്ര തുടരുന്നുവെന്നും മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡിവൈഎഫ്‌ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

News, Kasaragod, Kerala, Politics, Ramesh Chennithala, Congress, DYFI, Youth Congress, Ramesh Chennithala praised DYFI at the Youth Congress conference.

രമേശ് ചെന്നിത്തല കോൺഗ്രസ് വേദിയിൽ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയെന്നും അത് തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപൃതവും മാതൃകാപരവുമായി മുന്നോട്ട് കൊണ്ട് പോകാൻ ഊർജം പകരുന്നതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രടറി വികെ സനോജ് ഫേസ്ബുക് കുറിപ്പിൽ പ്രതികരിച്ചു. യൂത് കോൺഗ്രസിനടക്കം ഈ നിലയിൽ സമൂഹത്തിൽ ഗുണാത്മകമായ മാറ്റങ്ങൾ കൊണ്ട് വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയട്ടെയെന്നും നമ്മുടെ നാളെകൾ കൂടുതൽ സുന്ദരമാകട്ടെ എന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Politics, Ramesh Chennithala, Congress, DYFI, Youth Congress, Ramesh Chennithala praised DYFI at the Youth Congress conference.
< !- START disable copy paste -->

Post a Comment