Ramesh Chennithala | ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് വെക്കാനുള്ള താത്പര്യം കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികളോടും കാണിക്കണമെന്ന് രമേശ് ചെന്നിത്തല; സര്‍കാര്‍ നന്നാക്കുന്നില്ലെങ്കില്‍ ആസ്തിവികസന തുകയില്‍ നിന്ന് ശരിയാക്കാമെന്ന് പറഞ്ഞിട്ടും ആരോഗ്യ മന്ത്രി ഒന്നും മിണ്ടിയില്ലെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ
May 2, 2023, 12:16 IST
കാസര്‍കോട്: (www.kasargodvartha.com) ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് വെക്കാനുള്ള താത്പര്യം കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികളോടും കാണിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ, ജെനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായി ഒരു മാസം പിന്നിട്ടും തകരാര്‍ പരിഹരിക്കാത്ത വിഷയം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 93 വയസുള്ള അച്യുതാന്ദന്‍ പോലും ലിഫ്റ്റ് വെച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ സര്‍കാര്‍ ലിഫ്റ്റ് നന്നാക്കുന്നില്ലെങ്കില്‍ ആസ്തിവികസന തുകയില്‍ നിന്ന് തുക അനുവദിച്ച് ശരിയാക്കാമെന്ന് താന്‍ പറഞ്ഞിട്ടും ആരോഗ്യ മന്ത്രി ഒന്നും മിണ്ടിയില്ലെന്ന് രമേശ് ചെന്നിത്തലയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
ഇനി എംഎല്‍എയുടെ ആസ്തിവികസന പദ്ധതിയില്‍ നിന്ന് 20 ലക്ഷം രൂപ ഇതിനായി നല്‍കുകയാണ് നല്ലതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ജെനറല്‍ ആശുപതിയുടെയും മെഡികല്‍ കോളജിന്റെയും ശോചനീയാവസ്ഥ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പലതവണ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Keywords: Malayalam News, Kerala News, Ramesh Chennithala, NA Nellikkunnu MLA, Kasaragod General Hospital, Kasaragod General Hospital, Politics, Political News, Ramesh Chennithala about lift issue of Kasaragod General Hospital.
< !- START disable copy paste --> 