മംഗ്‌ളുറു: (www.kasargodvartha.com) പുത്തൂര്‍ റൂറല്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. രോഹിത് കുമാര്‍ കട്ടീല്‍, സുനില്‍ കുമാര്‍ ഷെട്ടി എന്നിവര്‍ കൂടുതല്‍ പരുക്കേറ്റ അവിനാഷ്, ഗുരുപ്രസാദ് എന്നിവരില്‍ നിന്ന് തെളിവെടുത്തു. പുത്തൂര്‍ മണ്ഡലത്തിലെ ബിജെപി റിബല്‍ സ്ഥാനാര്‍ഥിയായിരുന്ന അരുണ്‍കുമാര്‍ പുട്ടില, രാഘവ ദേവഡിഗ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ എന്നിവരുടെ പടങ്ങള്‍ ഉള്‍പ്പെടുത്തി കൂറ്റന്‍ ബോര്‍ഡ് തയ്യാറാക്കി പുത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച് ചെരിപ്പ് മാലകള്‍ ചാര്‍ത്തി ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ക്കാണ് മര്‍ദനമേറ്റതായി പരാതിയുള്ളത്.
സംഭവത്തില്‍ എസ്‌ഐ ശ്രീനാഥ് റെഡ്ഢി, കോണ്‍സ്റ്റബിള്‍ ഹര്‍ഷിദ് എന്നിവരെ ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഡോ.അമാതെ വിക്രം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ പ്രതിയായ പുത്തൂര്‍ ഡിവൈ എസ് പി വീരയ്യ ഹിറെമഠിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ശനിയാഴ്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Mangalore News, Puttur News, BJP, Karnataka News, Politics, Political News, Puttur case: Representatives of National Human Rights Panel visited hospital.
< !- START disable copy paste -->