Join Whatsapp Group. Join now!
Aster MIMS 22/05/2023

വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം കത്തുന്നു; സര്‍കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു; മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍

കാസര്‍കോട്: (www.kasargodvartha.com) കൊല്ലം കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ യുവാവിന്റെ അക്രമത്തില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കത്തുന്നു.
    
Kerala News, Crime News, Kasaragod News, Murder, Protest News, Doctor's Protest, Kasaragod General Hospital, Video, Protest against female doctor's death.

കെ ജി എംഒയുടെയും ഐഎംഎയുടെയും ആഹ്വാനപ്രകാരം നടന്ന് വരുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ സംസ്ഥാന്നത്തെ മുഴുവന്‍ സര്‍കാര്‍ ആശുപത്രികളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു.

കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ നടന്ന പണിമുടക്കില്‍ ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു ജീവനക്കാരും അടക്കം പങ്കെടുത്തു. ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധയോഗവും നടന്നു. ഒ പി അടക്കം ബഹിഷ്‌ക്കരിച്ചു കൊണ്ടായിരുന്നു പണിമുടക്ക്.


ആശുപത്രി ഡെപ്യൂടി സൂപ്രണ്ട് ഡോ ജമാല്‍ അഹ് മദ്, ഡോ ജനാര്‍ദനനായിക്, ഡോ എസ് അനൂപ്, ഡോ അപര്‍ണ്ണ, ഡോ രമ്യ, നഴ്സിംഗ് സൂപ്രണ്ട് മിനി വിന്‍സന്റ്, ജീവനക്കാരായ രാജി റാഫേല്‍, ക്രിസ്റ്റഫര്‍, അംജദ് കുട്ടി, സാക്കിര്‍, ഷാജി തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഡോക്ടര്‍മാരുടെ മിന്നല്‍ സമരം അറിയാതെ ആശുപത്രിയിലെത്തിയ നൂറ് കണക്കിനാളുകള്‍ക്ക് ചികിത്സ കിട്ടാതെ നിരാശയോടെ മടങ്ങിപോകേണ്ടി വന്നു.
     
Kerala News, Crime News, Kasaragod News, Murder, Protest News, Doctor's Protest, Kasaragod General Hospital, Video, Protest against female doctor's death.

Keywords: Kerala News, Crime News, Kasaragod News, Murder, Protest News, Doctor's Protest, Kasaragod General Hospital, Video, Protest against female doctor's death.
< !- START disable copy paste -->

Post a Comment