city-gold-ad-for-blogger

Prohibition order | കുഞ്ചത്തൂര്‍ മാടയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കലക്ടര്‍ പിന്‍വലിച്ചു; സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com) മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാട പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് ഏഴ് മുതല്‍ തിങ്കളാഴ്ച (മെയ് എട്ട്) വൈകീട്ട് ഏഴ് വരെ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രഖ്യാപിച്ച നിരോധനാജ്ഞ നീക്കി. ജില്ല കലക്ടറും എകെഎം അശ്‌റഫ് എംഎല്‍എയും നടത്തിയ ചര്‍ചയില്‍ സ്ഥലത്ത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലെന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
           
Prohibition order | കുഞ്ചത്തൂര്‍ മാടയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കലക്ടര്‍ പിന്‍വലിച്ചു; സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം

ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ റിറിപോര്‍ട് ചെയ്താല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥലത്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ റിപോര്‍ട് ചെയ്യാനും ജില്ലാ പൊലീസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

മാട ക്ഷേത്രത്തിന് സമീപമുള്ള മാടയിലെ ശ്മശാന സ്ഥലവും റോഡുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് കലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
      
Prohibition order | കുഞ്ചത്തൂര്‍ മാടയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കലക്ടര്‍ പിന്‍വലിച്ചു; സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം

ALSO READ:

Keywords: Kasaragod News, Kerala News, Malayalam News, Prohibition order, Mada-Kunjathur, Prohibitory order withdrawn in Mada, Kunjathur.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia