പൂച്ചക്കാട്: (www.kasargodvartha.com) പ്രവാസി വ്യവസായി എം സി ഗഫൂര്‍ ഹാജിയുടെ മരണത്തിന് മുമ്പ് 596 പവന്‍ സ്വര്‍ണം അസാധാരണമാം വിധം 'നഷ്ടപ്പെട്ടുവെന്ന' ബന്ധുക്കളുടെ പരാതിയില്‍ ഹാജിയുടെ വീട്ടു പരിസരത്തെ പറമ്പ് കിളച്ച് പരിശോധിച്ചു.
ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. പലരില്‍ നിന്നായി എം സി അബ്ദുള്‍ ഗഫൂര്‍ ഹാജി വാങ്ങിയ ആഭരണങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷം വീട്ടില്‍ നിന്നും നഷ്ടമായെന്ന് കാണിച്ച് പൊലീസിന് നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് പലരെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും നഷ്ടമായ സ്വര്‍ണം കണ്ടെത്താനായില്ല.
ഈ വീടുമായി ബന്ധമുള്ള ഒരു യുവതിക്കും അവരുടെ ഭര്‍ത്താവിനും ആഭരണം നഷ്ടപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ചായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ആഭരണം ചുവന്ന തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു.
ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പ്രത്യേക പരിശീലനം നേടിയ മറ്റൊരു സംഘവുമാണ് ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ 3 മണി വരെ പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപമുള്ള വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്.
നഷ്ടപ്പെട്ട സ്വര്‍ണം വീട്ടുപറമ്പില്‍ കുഴിച്ചിട്ടുവെന്ന സൂചനയെ തുടര്‍ന്നാണ് മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ സംഘം പരിശോധിച്ചത്. ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കുന്ന സ്ഥലങ്ങളിലൊക്കെ കുഴി എടുത്തുവെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. 50 ലധികം സ്ഥലങ്ങളില്‍ കുഴിയെടുത്തു നോക്കിയിട്ടും ഫലം കാണാതെ സംഘം മടങ്ങി. സ്ഥലത്ത് ആക്ഷന്‍ കമിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ ഹസൈനാര്‍ ആമു ഹാജി, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, വൈസ് ചെയര്‍മാന്മാരായ ബി കെ ബശീര്‍, കപ്പണ അബൂബക്കര്‍ എന്നിവരുമുണ്ടായിരുന്നു.
ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും അന്വേഷണം വേഗത്തില്‍ ഊര്‍ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൈകുന്നേരം 4.30 ന് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന സദസ് നടക്കും. ഉദുമ എം എല്‍ എ സി എച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ - സാമൂഹ്യ- മതനേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
Keywords: Poochakkad-News, Kasaragod-News, Expatriate-Death, Businessman, Gafoor-Haji, Police-Search, Poochkatte Expatriate businessman Gafoor Haji's death; Police search at home.< !- START disable copy paste -->
Police Search | പ്രവാസി വ്യവസായി എം സി ഗഫൂര്‍ ഹാജിയുടെ മരണത്തിന് മുമ്പ് നഷ്ടപ്പെട്ട 596 പവന്‍ സ്വര്‍ണം കണ്ടെത്താന്‍ പറമ്പ് കിളച്ച് പരിശോധന
മെറ്റല്‍ ഡിറ്റക്ടറുമായെത്തി ബോംബ് സ്‌ക്വാഡ്
Poochakkad-News, Kasaragod-News, Expatriate-Death, Businessman, Gafoor-Haji, Police-Search