Join Whatsapp Group. Join now!
Aster MIMS 06/06/2023

Gourav Vallabh | കർണാടക തിരഞ്ഞെടുപ്പ്: ഹനുമാനെ ബജ്റംഗ്ദളുമായി കൂട്ടിക്കെട്ടിയ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ്

'വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് മോദിയുടെ പ്രസ്താവന' Mangalore News, ദക്ഷിണ കന്നഡ വാർത്തകൾ, Malayalam News, Karnataka Election News
മംഗ്ളുറു: (www.kasargodvartha.com) ഏതാനും കൂട്ടർ ചേർന്നുണ്ടാക്കിയ ബജ്റംഗ്ദൾ സംഘടനയെ ഹിന്ദു ദൈവമായ ഭഗവാൻ ഹനുമാനോട് സാദൃശ്യപ്പെടുത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ആറരലക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് എഐസിസി വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് പറഞ്ഞു. ഉഡുപി ഓഷ്യൻ പേൾ ഹോടെലിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, National, Manglore, Election, Politics, Karnataka, Narendra Modi, PM Modi Should Apologize for Equating Lord Hanuman with Bajrang Dal: Gourav Vallabh.

ഭഗവാൻ ഹനുമാൻ ഭക്തരായ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് മോദിയുടെ പ്രസ്താവന. കർണാടകയിലെ 40 ശതമാനം കമീഷൻ സർകാറിന്റെ ജനവിരുദ്ധ മുഖം മറക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. ദലിത് യുവാവിനെ കൊന്ന ബജ്റംഗ്ദളിനെയാണോ നിങ്ങൾ (മോദി) ഭഗവാൻ ഹനുമാനോട് ഉപമിക്കുന്നത്? ആ ദലിത് കുടുംബത്തെ നിങ്ങൾ സന്ദർശിച്ചോ? നിങ്ങളുടെ 40ശതമാനം കമീഷൻ സർകാർ യുവാവിന്റെ ഘാതകർക്കെതിരെ കേസെടുത്തോ? നിങ്ങളുടെ കണക്കിൽ ദലിതർ ഹിന്ദു അല്ലെന്നുണ്ടോ?, ഗൗരവ് ആരാഞ്ഞു.

Keywords: News, National, Manglore, Election, Politics, Karnataka, Narendra Modi, PM Modi Should Apologize for Equating Lord Hanuman with Bajrang Dal: Gourav Vallabh.
< !- START disable copy paste -->

Post a Comment