തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം. കുളിമുറിയിലേക്ക് പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഈ വർഷം പ്ലസ് ടു ക്ലാസിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. മരണത്തെ കുറിച്ച് ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആദൂർ പൊലീസ് ഇൻസ്‌പെക്ടർ എ അനിൽ കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. സഹോദരങ്ങൾ: പ്രണീഷ്, മോനിഷ.
Keywords: News, Kasaragod, Obituary, Student, Dead, Hospital, Plus one student found dead.
< !- START disable copy paste -->