city-gold-ad-for-blogger

Award | പി സാഹിത്യ പുരസ്‌കാരം ഡോ. ദീപേഷ് കരിമ്പുങ്കരയുടെ 'പി കാവ്യസ്വരൂപന്റെ കാല്‍പാടുകള്‍' എന്ന പുസ്തകത്തിന്; അവാര്‍ഡ് സമര്‍പണവും കവിസദസും മെയ് 25 ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com) ഈ വര്‍ഷത്തെ മഹാകവി പി സ്മാരക സമിതിയുടെ സാഹിത്യ പുരസ്‌കാരം ഡോ. ദീപേഷ് കരിമ്പുങ്കര രചിച്ച 'പി കാവ്യസ്വരൂപന്റെ കാല്‍പാടുകള്‍' എന്ന പുസ്തകത്തിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനായിരം രൂപവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്ര സാഹിത്യ അകാഡമി ഉപദേശക സമിതിയംഗം ഡോ. എ എം ശ്രീധരന്‍, ഡോ. ഇ ഉണ്ണികൃഷ്ണന്‍, സി എം വിനയചന്ദ്രന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ പുസ്തകം തിരഞ്ഞെടുത്തത്.
   
Award | പി സാഹിത്യ പുരസ്‌കാരം ഡോ. ദീപേഷ് കരിമ്പുങ്കരയുടെ 'പി കാവ്യസ്വരൂപന്റെ കാല്‍പാടുകള്‍' എന്ന പുസ്തകത്തിന്; അവാര്‍ഡ് സമര്‍പണവും കവിസദസും മെയ് 25 ന് കാസര്‍കോട്ട്

കവിയുടെ 45-ാമത് ചരമവാര്‍ഷിക ദിനമായ മെയ് 27 ന് ഉച്ചക്ക് മൂന്ന് മണിക്ക് കാസര്‍കോട് ജില്ലാ ലൈബ്രറി ഹോളില്‍ നടക്കുന്ന 'പി സ്മൃതി' യില്‍ വെച്ച് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അകാഡമി ഉപദേശക സമിതി അധ്യക്ഷനുമായ കെ പി രാമനുണ്ണി പി സാഹിത്യ പുരസ്‌കാരം സമര്‍പിക്കുo. പത്മനാഭന്‍ ബ്ലാത്തൂര്‍, വി ആര്‍ സദാനന്ദന്‍ എന്നിവര്‍ നയിക്കുന്ന കവിസദസില്‍ ജില്ലയിലെ കവികള്‍ പങ്കെടുക്കും.
   
Award | പി സാഹിത്യ പുരസ്‌കാരം ഡോ. ദീപേഷ് കരിമ്പുങ്കരയുടെ 'പി കാവ്യസ്വരൂപന്റെ കാല്‍പാടുകള്‍' എന്ന പുസ്തകത്തിന്; അവാര്‍ഡ് സമര്‍പണവും കവിസദസും മെയ് 25 ന് കാസര്‍കോട്ട്

കാസര്‍ക്കോട് സാഹിത്യ വേദി, പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമിറ്റി, ലൈബ്രറി കൗണ്‍സില്‍ കാസര്‍കോട് താലൂക് കമിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ പി സ്മൃതി സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ വി സജീവന്‍, പി മുരളീധരന്‍, സി പി ശുഭ, പി ദാമോദരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, വി ആര്‍ സദാനന്ദന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, പുഷ്പാകരന്‍ ബണ്ടിച്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala News, Malayalam News, P Kunhiraman Nair, Kasaragod News, P Sahitya Award Presentation and Kavisadas on May 25.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia