Join Whatsapp Group. Join now!
Aster MIMS 10/10/2023

V D Satheesan | 'എഐ കാമറ വിവാദത്തിന് പിന്നാലെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിച്ച കെ ഫോൺ ഇടപാടിലും വഴിവിട്ട കരാറുകൾ'; കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്; 'കരാർ സ്വന്തമാക്കിയത് എഐ വിവാദത്തിൽ ഉൾപെട്ട അതേ കംപനി'; രേഖകൾ പുത്തുവിട്ടു

'സർകാരിന്റെ എല്ലാ പദ്ധതിയിലും അഴിമതി' V D Satheesan, Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, AI Camera, K-FON
ബദിയഡുക്ക: (www.kasargodvartha.com) എഐ കാമറ വിവാദത്തിന് പിന്നാലെ സ്വപ്‌ന പദ്ധതിയെന്ന് സർകാർ വിശേഷിപ്പിച്ച കെ ഫോൺ ഇടപാടിലും വഴിവിട്ട കരാറുകളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാസർകോട് ജില്ലയിലെ ബദിയഡുക്കയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ അഴിമതിയാണ് കെ ഫോണിലും ഉണ്ടായിട്ടുള്ളതെന്നും കരാർ സ്വന്തമാക്കിയത് എഐ വിവാദത്തിൽ വിവാദ കംപനിയായ എസ്ഐആർടി ആണെന്നും അദ്ദേഹം പറഞ്ഞു. കെ ഫോൺ ഇടപാടിലെ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. സർകാരിന്റെ എല്ലാ പദ്ധതിയിലും ഇത്തരത്തിലുള്ള അഴിമതിയാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

News, Badiyadkka, V D Satheeshan, AI Camera, Opposition leader said that corruption of crores in K-FON.

പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

'2017ൽ ആരംഭിച്ച കെ-ഫോൺ പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ 20ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷനും 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ശൃംഖലയും സജ്ജമാക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. കെ-ഫോൺ സംവിധാനം 90 ശതമാനവും പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 16000 ഓളം ഓഫീസുകളിൽ കണക്ഷൻ മാത്രമാണ് നൽകിയത്.

എന്നാൽ, ജനങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകാൻ നാടെങ്ങും ലൈൻ വേണം. അതുടൻ സാധ്യമല്ലെന്ന് ബോധ്യമായതോടെ, തുടക്കത്തിൽ 14000 പേർക്ക് മാത്രം സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നായി സർക്കാർ. ഒരു നിയമസഭാ മണ്ഡലത്തിൽ പാവപ്പെട്ട 100 പേർക്കായി പരിമിതപ്പെടുത്തുകയും ചെയ്തു.

കെ - ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭരണാനുമതി ലഭിച്ചത് 1028.8 കോടി രൂപയ്ക്കാണ്. എന്നാൽ, നിർമ്മാണ പ്രവർത്തനത്തിന് രണ്ടു വർഷവും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസിന് ഏഴുവർഷവും ഉൾപ്പെടെ 9 വർഷത്തെ കരാർ ആണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിനാണ് നൽകിയത്.( ഇതിൽ എസ് ആർ ഐ ടി കമ്പനിയും ഉൾപ്പെടുന്നു). ഇതിനായി നൽകിയ കരാർ തുക 1531 കോടി രൂപയാണ്. ഇതിൽ 1168 കോടി രൂപ നിർമ്മാണ പ്രവർത്തനത്തിനും 363 കോടി രൂപ ഓപ്പറേഷൻ & മെയിന്റനൻസിനുമായാണ് കരാർ ഉറപ്പിച്ചത്.അതായത് 500 കോടിയോളം രൂപയുടെ ടെൻഡർ എക്സസ്സ്

30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്ടിക്കൽ നെറ്റ് വർക്ക് ടെർമിനലിന്റെ പ്രവർത്തനവും പരിപാലനവും മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എൽ കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയാൻ സാധിച്ചത് . എന്നാൽ ഈ പദ്ധതി കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിനനും മോണിറ്റയ്സ് ചെയ്യുന്നതിനും ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറിന്റെ (എം.എസ്.പി.) വൈദഗ്ദ്ധ്യം ആവശ്യമാണ് എന്നാണ് കെ ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യാനായി സർക്കാർ നിയമിച്ച ഉപസമിതിയുടെ കണ്ടെത്തൽ . അതിനാൽ, കെഫോൺ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി, ടെൻഡർ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എം.എസ്.പി.) തിരഞ്ഞെടുക്കാൻ ടെൻഡർ ക്ഷണിച്ചു.

എന്നാൽ ഈ ടെൻഡറും നേടിയത് മുൻപ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിലെ എസ് ആർ ഐ ടി എന്ന സ്ഥാപനമാണ്. എ ഐ ക്യാമറയിൽ അഴിമതി നടത്തിയ സ്ഥാപനമാണ് എസ് ആർ ഐ ടി. എ ഐ കാമറ ടെൻഡർ പോലെ ഈ കരാറും കാർട്ടൽ ഉണ്ടാക്കിയാണ് എസ് ആർ ഐ ടി നേടിയത്. ഈ ടെൻഡറിൽ പങ്കെടുത്തത് 3 സ്ഥാപനങ്ങളാണ്'.

1. M/s SRIT India Pvt Ltd (Existing MSP of RailTel in KSWAN Project & Railwire Internet)

2. M/s Cube Fibernet Private Limited (Partner of Railwire Internet)

3. M/s Lightwave Technologies Private Limited (Partner of Railwire Internet)

ഈ മൂന്ന് സ്ഥാപനങ്ങളും എസ് ആർ ഐ ടിയോടൊപ്പം ആദ്യ ടെൻഡർ നേടിയ റെയിൽറ്റെലിന്റെ സ്ഥാപനമായ റെയിൽവേയറിന്റെ എം എസ് പി കളാണ്. അതായതു എസ് ആർ ഐ ടിയുമായി ചേർന്ന് ആദ്യ കരാർ നേടിയ റെയിൽടെല്ലുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇവയെല്ലാം. ഇത് എ ഐ ക്യാമറ ടെൻഡർ പോലെ കാർട്ടൽ തന്നെയാണ്. ഇങ്ങനെയാണ് എസ് ആർ ഐ ടി ഈ കരാറും നേടിയത്.

News, Badiyadkka, V D Satheeshan, AI Camera, Opposition leader said that corruption of crores in K-FON.

എം എസ് പി കരാർ പ്രകാരം ബിസിനസ്സിന്റെ 10 ശതമാനം റവന്യൂ വിഹിതമാണ് എസ് ആർ ഐ ടിക്ക് എം എസ് പി കരാർ പ്രകാരം നൽകാൻ പോകുന്നത്. പദ്ധതി ലക്ഷ്യത്തിന് പുറത്ത് കൂടുതൽ ബിസിനസുകൾ നേടാനായാൽ അതിന് രണ്ട് ശതമാനം വരെ അധിക ഇൻസെന്റീവ് ലഭിക്കും. കൂടാതെ, നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന, ഡാർക്ക് ഫൈബർ മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്ക് ലീസ് നൽകുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വിഹിതവും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ചുരുക്കത്തിൽ സർക്കാർ 1500 കോടി മുടക്കുന്ന പദ്ധതിയുടെ മൊത്തം പൈസയും കൊണ്ടുപോകുന്നത് എസ് ആർ ഐ ടി. നയാ പൈസ മുതൽ മുടക്കില്ലാതെ കെ-ഫോൺ പദ്ധതിയുടെ ഒരു ബിസിനസ് പങ്കാളിയായി SRIT മാറിയിരിക്കുന്നു.ഇതെങ്ങിനെ സാധിക്കും.

എസ് ആർ ഐ ടിക്ക് കെ ഫോൺ പദ്ധതിയിൽ കൺസോർഷ്യത്തിന്റെ ഭാഗമായി ലഭിച്ച കരാറിന്റെ ഉപകരാർ അശോക ബീഡകോണിനാണ് നൽകിയത്.( ഇവർ എ ഐ ക്യാമറ ഇടപാടിലെ ടെൻഡറിൽ പങ്കെടുത്തിരുന്നു ) ഇവർ കെ ഫോൺ " POP( point of presence) " ഉപകാരാർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന് സ്വാധീനമുള്ള സ്ഥാപനമായ പ്രെസാഡിയോക്കാണ്. ഇതും അതേ പെട്ടിയിലേക്കാണ് എന്ന് സാരം'.

Keywords: News, Badiyadkka, V D Satheeshan, AI Camera, Opposition leader said that corruption of crores in K-FON.
< !- START disable copy paste -->

Post a Comment