Join Whatsapp Group. Join now!
Aster MIMS 10/10/2023

Gas Leak | ക്ലോറിന്‍ വാതക ചോര്‍ച; തെക്കന്‍ ബാത്തിനയില്‍ 42 പേര്‍ക്ക് പരുക്ക്

'പലരുടെയും നില ഗുരുതരമാണ്' North-Al-Batinah-News, Gas-Leak-Accident, Oman-News, Gas-Leak

മസ്ഖത്: (www.kasargodvartha.com) ക്ലോറിന്‍ വാതക ചോര്‍ചയെ തുടര്‍ന്ന് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ 42 പേര്‍ക്ക് പരുക്ക്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചതെന്ന് റിപോര്‍ടികള്‍ പറയുന്നു. മുവൈലിഹ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 

അപകടത്തില്‍ പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (CDAA) അപകടങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘം  സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും വാതക ചോര്‍ച തടയുകയും ചെയ്തു.

Oman, Muscat, Gulf, World, Top-Headlines, Gas leak, Accident, North Al Batinah, Injured,  Oman: Over 40 injured in gas leak accident in North Al Batinah.

സിഡിഎഎയുമായി ചേര്‍ന്ന് ഗവര്‍ണറേറ്റിലെ പരിസ്ഥിതി വകുപ്പ് അപകട സ്ഥലത്ത് നിന്ന് സിലിന്‍ഡര്‍ നീക്കം ചെയ്തു. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും എല്ലാവരും ഇത് പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി വ്യക്തമാക്കി.

  Keywords: Oman, Muscat, Gulf, World, Top-Headlines, Gas leak, Accident, North Al Batinah, Injured,  Oman: Over 40 injured in gas leak accident in North Al Batinah.

Post a Comment