city-gold-ad-for-blogger
Aster MIMS 10/10/2023

N A Nellikkunnu | കാസർകോടിന് ഇത്തവണ ഹജ്ജ് വോളന്റീയർമാരെ അനുവദിക്കാത്തത് കടുത്ത അവഗണനയാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ; മുഖ്യമന്ത്രിക്ക് കത്ത്

കാസർകോട്: (www.kasargodvartha.com) ജില്ലയ്ക്ക് ഇത്തവണ ഹജ്ജ് വോളന്റീയർമാരെ അനുവദിക്കാത്തത് കടുത്ത അവഗണനയാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനും യാത്ര തുടങ്ങി അവസാനിക്കുന്നത് വരെ അവരോടൊപ്പം ചേർന്ന് മാർഗദർശനം നൽകുന്നതിനുമാണ് ഹജ്ജ് വോളന്റീയർമാരെ നിയോഗിക്കുന്നത്.

N A Nellikkunnu | കാസർകോടിന് ഇത്തവണ ഹജ്ജ് വോളന്റീയർമാരെ അനുവദിക്കാത്തത് കടുത്ത അവഗണനയാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ; മുഖ്യമന്ത്രിക്ക് കത്ത്

300 ഹാജിമാർക്ക് ഒരു വോളന്റീയർ എന്ന ആനുപാതികമാണ് മാനദണ്ഡം. എന്നാൽ, 500 ഹാജിമാരുള്ള കാസർകോട് ജില്ലക്ക് ഇത്തവണ ഒരു വോളന്റീയർ പോലുമില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റ് ജില്ലകളിൽ ആവശ്യത്തിലധികം വോളന്റീയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് എംഎൽഎ ആരോപിച്ചു.

N A Nellikkunnu | കാസർകോടിന് ഇത്തവണ ഹജ്ജ് വോളന്റീയർമാരെ അനുവദിക്കാത്തത് കടുത്ത അവഗണനയാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ; മുഖ്യമന്ത്രിക്ക് കത്ത്

വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും നാടാണ് കാസർകോട്. ആ സവിശേഷത മനസിലാക്കി കാസർകോട്ട് നിന്നുള്ള ഹാജിമാരെ സേവിക്കാനുള്ള വോളന്റീയർമാരാണ് നിയോഗിക്കപ്പെടേണ്ടത്. അതില്ലാതെ പോയത് ഖേദകരമാണ്. ഈ അവഗണന അവസാനിപ്പിച്ച് ജില്ലയിൽ നിന്ന് ഹജ്ജ് വോളന്റീയർമാരെ നിയോഗിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

Keywords: News, Kasaragod, Kerala, N A Nellikkunnu MLA, Hajj, Hajj Volunteers, Not allowing Hajj volunteers to Kasaragod this time is negligence, says N A Nellikkunnu MLA.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL