city-gold-ad-for-blogger
Aster MIMS 10/10/2023

Nikhil Gowda | സി എം ഇബ്രാഹിം ജെഡിഎസ് അധ്യക്ഷ പദവി രാജിവച്ചതിന് പിന്നാലെ നിഖിൽ ഗൗഡ യുവജന നേതൃത്വം ഒഴിഞ്ഞു

മൈസൂറു: (www.kasargodvartha.com) സി എം ഇബ്രാഹിം ജെഡിഎസ് കർണാടക സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ മുൻ പ്രധാനമന്ത്രി എച് ഡി ദേവ ഗൗഡയുടെ പേരക്കുട്ടിയും മുൻ മുഖ്യമന്ത്രിയും പാർടി നിയമസഭ കക്ഷി നേതാവുമായ എച് ഡി കുമാര സ്വാമിയുടെ മകനുമായ നിഖിൽ കുമാര സ്വാമി എന്ന നിഖിൽ ഗൗഡ ജെഡിഎസ് യുവജന വിഭാഗം സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. 'പുതിയ നേതൃത്വം വരാൻ നാം അനുവദിക്കേണ്ടതുണ്ട്. അതിനായി വഴിമാറുന്നു', മുത്തച്ഛന് നൽകിയ കത്തിൽ നിഖിൽ പറഞ്ഞു.

Nikhil Gowda | സി എം ഇബ്രാഹിം ജെഡിഎസ് അധ്യക്ഷ പദവി രാജിവച്ചതിന് പിന്നാലെ നിഖിൽ ഗൗഡ യുവജന നേതൃത്വം ഒഴിഞ്ഞു

ദേവഗൗഡ 1994ലും തുടർന്ന് 2004, 2008, 2013, 2018 തിരഞ്ഞെടുപ്പുകളിൽ എച് ഡി കുമാര സ്വാമിയും ജയിച്ചു വന്ന രാമനഗര മണ്ഡലത്തിൽ ഇത്തവണ ജനവിധി തേടിയ മൂന്നാം തലമുറയിലെ നിഖിൽ ഗൗഡയെ കോൺഗ്രസിന്റെ എച് എ ഇഖ്ബാൽ ഹുസൈൻ 10715 വോടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയായിരുന്നു. രാമനഗര മകന് നൽകി ചെന്നപട്ടണ മണ്ഡലത്തിൽ മാത്രം മത്സരിച്ച കുമാരസ്വാമി വിജയിക്കുകയും ചെയ്തു.

സിനിമ നടനായ നിഖിലിനെ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നടി സുമലത അംബരീഷിന് എതിരെ രംഗത്തിറക്കിയിരുന്നു. ലക്ഷത്തിലധികം വോടുകളുടെ ഭൂരിപക്ഷത്തിലാണ് സുമലത നിഖിലിനെ പരാജയപ്പെടുത്തിയത്. ഈ മാസം 10ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർടിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സി എം ഇബ്രാഹിം രാജിവെച്ചത്. ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച് ഡി ദേവഗൗഡക്കാണ് രാജിക്കത്ത് നൽകിയതെന്ന് ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിൽ 17നാണ് ഇബ്രാഹിം ജെ ഡി എസ് പ്രസിഡണ്ട് ചുമതല ഏറ്റെടുത്തത്. തന്നേക്കാൾ ജൂനിയറായ ബി കെ ഹരിപ്രസാദിനെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷമായിരുന്നു ഇത്. കോൺഗ്രസ് നൽകിയ 2024 ജൂൺ വരെ കാലാവധിയുള്ള എം എൽ സി സ്ഥാനവും രാജിവെച്ചിരുന്നു.

Keywords: News, National, Karnataka, Election, Actor, JDS, Congress, Mangalore, Nikhil Kumaraswamy resigns as JDS youth wing president.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL