ആബിദും സംഘവും ജയിലിൽ തന്നെയാണ് ഉള്ളത്. ഇയാളിൽ നിന്ന് ലഭിച്ച ചില വിവരത്തെ തുടർന്ന് ഇയാളുടെ സുഹൃത്ത് മുനീറിന്റെ വീട്ടിലാണ് റെയ്‌ഡ് നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ ഉദ്യേഗസ്ഥൻ തയ്യാറായില്ല. കർണാടക, ബിഹാർ, കേരളം എന്നിവിടങ്ങളിലെ 25 ഓളം സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്.
നിരോധനത്തെ തുടർന്ന് പോപുലർ ഫ്രണ്ടിൻ്റെ അകൗണ്ടുകളെല്ലാം കേന്ദ്രം മരവിപ്പിച്ചതോടെ പണം കണ്ടെത്താന്‍ ഹവാല ഇടപാടുകള്‍ നടത്തിയെന്ന കേസിലാണ് ആബിദ് അടക്കം അഞ്ചു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കര്‍ണാടക സ്വദേശികളായ മുഹമ്മദ് സിനാന്‍, സര്‍ഫറാസ് നവാസ്, ഇഖ്ബാല്‍, എം അബ്ദുല്‍ റഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. കാസര്‍കോട്, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ നേരത്തേയും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഹവാല ഇടപാടുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകളും നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നു.
ഇഖ്ബാലിന്‍റെ നേതൃത്വത്തില്‍ വിദേശത്ത് നിന്ന് പണം സ്വരൂപിച്ച് മുഹമ്മദ് സിനാന്‍, അബ്ദുല്‍ റഫീഖ്, ആബിദ് എന്നിവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും ഈ പണം സര്‍ഫറാസ് നവാസ്, മുഹമ്മദ് സിനാന്‍ എന്നിവര്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നുമാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഫുല്‍വാരി ഷെരീഫില്‍ ബീഹാര്‍ പൊലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടതാണ് കേസ്. ചമ്പാരന്‍ ജില്ലയില്‍ ഒരു യുവാവിനെ ഉന്മൂലനം ചെയ്യാന്‍ ഫുല്‍വാരിഷരീഫിലെയും മോത്തിഹാരിയിലെയും പിഎഫ്ഐ പ്രവര്‍ത്തകര്‍ തോക്കും വെടിക്കോപ്പുകളും ഒരുക്കിയിരുന്നതായി എന്‍ഐഎ പറയുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഹവാല കേസ് രജിസ്റ്റർ ചെയ്തത്. ഇതിൻ്റെ തുടർ അന്വേഷണത്തിൻ്റെ ഭാഗമായാണ് ബുധനാഴ്ച കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിൽ അടക്കം എൻഐഎ റെയിഡ് നടന്നത്.
Keywords: News, Manjeshwar, Kasaragod, Kerala, NIA Raid, Kunjathur, NIA raid in Kunjathur, Manjeswaram.
< !- START disable copy paste -->