Join Whatsapp Group. Join now!
Aster MIMS 06/06/2023

Accidental Death | കാര്‍ സ്‌കൂടറിലിടിച്ച് പരുക്കേറ്റ നവവധു മരിച്ചു; ഭര്‍ത്താവിന്റെ നില ഗുരുതരം

ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം നടന്നത് Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Accident News, Obituary News
കാസര്‍കോട്: (www.kasargodvartha.com) കാര്‍ സ്‌കൂടറിലിടിച്ച് പരുക്കേറ്റ നവവധു മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്. കാല്‍ അറ്റു പോയ അസീസ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്.
                
Kerala News, Kasaragod News, Accident, Accidental Death, Accident News, Obituary, Malayalam News, Latest Malayalam News, Latest Kasaragod News, Latest Kerala News, Newlywed bride died after hit by car on scooter.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ദേശീയപാതയിൽ കല്ലങ്കയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്.  ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌കൂടറിൽ വരുന്നതിനിടെ  എതിരെ വന്ന ഡസ്റ്റര്‍ കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂടറിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
       
Kerala News, Kasaragod News, Accident, Accidental Death, Accident News, Obituary, Malayalam News, Latest Malayalam News, Latest Kasaragod News, Latest Kerala News, Newlywed bride died after hit by car on scooter.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചു. അപകടവിവരമറിഞ്ഞ് കാസര്‍കാട് ടൗണ്‍ സിഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.

Keywords: Kerala News, Kasaragod News, Accident, Accidental Death, Accident News, Obituary, Malayalam News, Latest Malayalam News, Latest Kasaragod News, Latest Kerala News, Newlywed bride died after hit by car on scooter.

< !- START disable copy paste -->

Post a Comment