city-gold-ad-for-blogger

Vichithram | പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ഷൈന്‍ ടോം ചാക്കോയുടെ 'വിചിത്രം' ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍

കൊച്ചി: (www.kasargodvartha.com) പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം 'വിചിത്രം' ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ റിലീസിന് എത്തിയിരിക്കുകയാണ്. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭീതിയുടെ ഒരു പുത്തന്‍ കാഴ്ച പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടുകയും ചെയ്തു. 

പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീര്‍ത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിചിത്രം. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

Vichithram | പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ഷൈന്‍ ടോം ചാക്കോയുടെ 'വിചിത്രം' ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍

നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

 Keywords: Kochi, News, Kerala, Vichithram, Amazon Prime, Shine Tom Chacko, Movie, New Malayalam movie Vichithram on Amazon Prime.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia