Join Whatsapp Group. Join now!
Aster MIMS 10/10/2023

New Movie | കേരളം കണ്ട പ്രളയം പ്രമേയമാകുന്ന '2018' മെയ് 5ന് തീയേറ്ററുകളിലേക്ക്

വമ്പന്‍ താരനിരയോടെ എത്തുന്ന ചിത്രം #കൊച്ചി-വാര്‍ത്തകള്‍, #New-Malayalam-Movie, #Movie-Name-2018, #Jude-Antony-Joseph

കൊച്ചി: (www.kasargodvartha.com) കേരളം കണ്ട പ്രളയം പ്രമേയമാകുന്ന '2018' എന്ന ചിത്രം മെയ് അഞ്ച് ന് തീയേറ്ററുകളിലേക്കെത്തും. വമ്പന്‍ താരനിരയോടെ എത്തുന്ന ചിത്രം ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്തത്. 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Kochi, News, Kerala, Top-Headlines, Movie, film, Theatre, Release, Actors, Director,  New Malayalam movie 2018 in theatres on May 5.

അഖില്‍ പി ധര്‍മജനാണ് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ചമന്‍ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗന്‍ഡ് ആന്‍ഡ് ഡിസൈന്‍. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷന്‍സ് 'എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Keywords: Kochi, News, Kerala, Top-Headlines, Movie, film, Theatre, Release, Actors, Director,  New Malayalam movie 2018 in theatres on May 5.

Post a Comment