ആശുപത്രിയിൽ സ്ത്രീരോഗ വിദഗ്ധയും എല്ല് രോഗ വിദഗ്ധയും ഡയാലിസിസ് സൗകര്യങ്ങളും ആവശ്യത്തിന് ശുദ്ധ ജലവും സർകാരിന്റെ അതീവ ശ്രദ്ധയും ഉണ്ടെങ്കിൽ വെള്ളരിക്കുണ്ട് താലൂക് ആശുപത്രിയായ പൂടങ്കല്ല് ആശുപത്രിയെ ജനോപകാരപ്രദമാക്കി മാറ്റാമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
പൂടങ്കല്ല് ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ കൂട്ടായ്മയുടെ പ്രതിനിധികൾ ആശുപത്രിയിൽ അധികൃതരെയും രോഗികളെയും കണ്ട് ചർചകൾ നടത്തി വിവരങ്ങൾ ശേഖരിച്ചു. എല്ലാ ന്യൂനതകളും പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി സർകാരിന് കത്ത് നൽകുമെന്ന് കൂട്ടായ്മ ജെനറൽ സെക്രടറി നാസർ ചെർക്കളം, സന്ദർശന സംഘം ക്യാപ്റ്റൻ സൂര്യ നാരായണ ഭട്ട് എന്നിവർ പറഞ്ഞു. അഹ്‌മദ് കിർമാണി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മുഹമ്മദ് ഈച്ചിലിങ്കാൽ, നാസർ പി കെ ചാലിങ്കാൽ, ഡൊമിനിക് ജോൺ, ബിജു ഇ ജെ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: News, Vellarikkundu, Kasaragod, Kerala, Govt. Hospital, Neglicance of authorities to Taluk Hospital Poodamkallu.
< !- START disable copy paste -->