അമൃത് സര്‍: (www.kvartha.com) ദുബൈ-അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റിസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി രജീന്ദര്‍ സിങ്ങാണ് മദ്യപിച്ച് എയര്‍ ഹോസ്റ്റസുമായി രൂക്ഷമായ തര്‍ക്കത്തിനുശേഷം അവരെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പൊലീസ് അറിയിച്ചു. പീഡന വിവരം എയര്‍ ഹോസ്റ്റസ് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ക്രൂവിലെ അംഗങ്ങള്‍ വിഷയം അമൃത് സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് എയര്‍ലൈന്റെ സഹസുരക്ഷ മാനേജര്‍ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. അമൃത് സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയതോടെ പ്രതിയെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക), സെക്ഷന്‍ 509 (വാക്ക്, ആംഗ്യ അല്ലെങ്കില്‍ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക) എന്നീ വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
Keywords: Man Molests Air Hostess On Dubai-Amritsar Flight, Arrested: Report, Panjab, News, Police, Arrested, Molestation, Passenger, Complaint, National.